അരുവിത്തുറ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ്.ജോർജ് ഫൊറോനാ പള്ളിയിൽ പിതൃവേദി രൂപതാ സമിതിയുടെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തുകൊണ്ട് നാല്പതാം വെള്ളി ആചരണവും വല്യച്ഛൻ മലയിലേക്ക് കുരിശിന്റെ വഴിയും നടത്തി.
കുരിശിന്റെ വഴി മലമുകളിൽ എത്തിച്ചേർന്നപ്പോൾ രൂപത ഡയറക്ടർ റവ.ഫാ.ജോസഫ് നരിതൂക്കിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. രൂപതയിലെ വിവിധ ഇടവകകളിലെ പിതൃവേദിയുടെയും, മാതൃവേദിയുടെയും അംഗങ്ങൾ നേതൃത്വം നൽകി.