കോട്ടയം: ഏപ്രിൽ 2ആം തിയതി വൈകിട്ട് 7 മണിക്ക് കോട്ടയം ലുലു മാളിൽ വച്ച് ജുവൽ ഓട്ടിസം ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓട്ടിസം അവേർനെസ് പ്രോഗ്രാം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ ക്യാമ്പയിനിൽ വിശിഷ്‌ടാതിഥിയായി ശ്രീ പ്രേം പ്രകാശും എത്തുന്നു.
കൂടാതെ ഏപ്രിൽ 3 മുതൽ 30 വരെ കോട്ടയം ജുവൽ ഓട്ടിസം ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിൽ വച്ച് ഒരു സ്ക്രീനിംഗ് ക്യാമ്പ് നടത്തപ്പെടുന്നു. മക്കളുടെ വളർച്ചയെക്കുറിച്ചു സംശയം ഉള്ള രക്ഷിതാക്കൾക്ക് ഈ ക്യാമ്പ് ഏറെ പ്രയോജനകരമാണ് .
ഇന്ത്യയിൽ തന്നെ ആദ്യ കാലഘട്ടങ്ങളിൽ സ്ഥാപിതമായ ചുരുക്കം ചില ഓട്ടിസം സെന്ററുകളിൽ ഒന്നാണ് ജുവൽ ഓട്ടിസം ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്റ് സെന്റർ. 2008 കാലഘട്ടം മുതൽ ഈ സ്ഥാപനം വിജയകരമായി പ്രവർത്തിച്ചു വരുന്നു.
ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെ കണക്ക് എടുക്കുകയാണെങ്കിൽ 1990കളിൽ 700 കുട്ടികളിൽ 1 കുട്ടി എന്ന അനുപാദത്തിൽ ആയിരുന്നു കണക്കുകൾ സൂചിപ്പിച്ചിരുന്നത് എന്നാൽ 2025ഇൽ 700ഇൽ 35 കുട്ടികൾ എന്നാ കണക്കിലേക്ക് എത്തി നിൽക്കുന്നു. അതിനാൽ ഈ കാലഘട്ടത്തിൽ ഓട്ടിസം ബോധവത്കരണം അത്യാന്താപേക്ഷിതം ആണ്.

കുട്ടികളുടെ വൈകല്യങ്ങൾ ഒരു വയസ്സുമുതൽ രണ്ടര വയസ്സുവരെഉള്ള കാലയളവിൽ തിരിച്ചറിയുവാൻ സാധിക്കുകയാണെങ്കിൽ അവയെ കൃത്യമായി പരിഹരിക്കാൻ സാധിക്കുകയും മറ്റു കുട്ടികളോടൊപ്പം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാനും സാധിക്കും.
എന്നാൽ ഇതിൽ കാലതാമസം നേരിടുകയോ തിരിച്ചറിയപ്പെടാതെ പോവുകയോ ചെയ്താൽ അവരെ സാധാരണ കുട്ടികളുടെ തലത്തിലേക്ക് ഉയർത്തുവാൻ സാധിക്കാതെ വരുന്നു.