general

കേരള സർവകലാശാലയിൽ ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവം; വിസി അടിയന്തരയോഗം വിളിച്ചു

കേരള സർവകലാശാലയിൽ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവത്തിൽ അടിയന്തരയോഗം വിളിച്ച് വിസി ഡോ.മോഹൻ കുന്നുമ്മൽ. ചൊവ്വാഴ്ചയാണ് യോഗം ചേരുക. ഇത് സംബന്ധിച്ച മുഴുവൻ വിവ രങ്ങളും അറിയിക്കാൻ പരീക്ഷാ കൺട്രോളർക്ക് വിസി നിർദേശം നൽകി.

സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് വിസി പറഞ്ഞു. പരീക്ഷാനടത്തിപ്പുമാ യി ബന്ധപ്പെട്ട മുഴുവൻ വീഴ്ചകളും പരിശോധിക്കും. കുട്ടികൾക്ക് പ്രയാസം ഉണ്ടാകാത്ത രീതിയിൽ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്നും വിസി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കേരള സർവകലാശാലയിൽ ഗുരുതര വീഴ്ച ഉണ്ടായ കാര്യം പുറത്തുവന്നത്. 71 എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസാണ് അധ്യാപകന്റെ കൈയിൽ നിന്ന് നഷ്ടപ്പെട്ടത്. മൂല്യനിർണയത്തിനിടെയാണ് ഉത്തരക്കടലാസുകൾ കളഞ്ഞുപോയത്.

പ്രൊജക്റ്റ് ഫിനാൻസ് പരീക്ഷയുടെ ഉത്തര കടലാസ് ആണ് നഷ്ടമായത്. ഏപ്രിൽ ഏഴിന് വീണ്ടും പരീക്ഷ നടത്തുമെന്ന് വിദ്യാർഥികൾക്ക് അറിയിപ്പ് ലഭിച്ചു. അഞ്ച് കോളജുകളിലെ ഉത്തരകടലാസുകളാണ് നഷ്ടപ്പെട്ടത്. പരീക്ഷയെഴുതിയ വി ദ്യാർഥികൾ പലരും വിദേശത്താണ്.

2024 മേയ് മാസത്തിൽ നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഏഴാം തീയതി സ്പെഷ്യൽ പരീക്ഷയെഴുതാൻ വിദ്യാർഥികൾക്ക് പലർക്കും ഇ-മെയിൽ ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *