general

ളാലം ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു

അന്തീനാട് : ളാലം ബ്ലോക്ക് പഞ്ചായത്ത് 2025-2026 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് 20.03.2025 ൽ വൈസ് പ്രസിഡന്‍റ് ശ്രീ. ആനന്ദ് മാത്യു ചെറുവള്ളീൽ അവതരിപ്പിച്ചു. ആരോഗ്യ മേഖലയിൽ പാലാ കെ. എം.മാണി സ്മാരക ഗവ.ജനറൽ ആശുപത്രിയിൽ ക്യാൻസർ ചികിത്സയ്ക്കുള്ള റേഡിയേഷൻ ഉപകരണം വാങ്ങുന്നതിന് ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി പത്തു ലക്ഷം രൂപ വകയിരുത്തി.

പാലീയേറ്റീവ് കെയറിന് 12 ലക്ഷം രൂപ, ആശാ വർക്കർമ്മാർക്ക് ബി.പി അപ്പാരറ്റസ്സും യൂണിഫോമും വാങ്ങി നൽകുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. ഉള്ളനാട് സി.എച്ച്.സിയിലേക്ക് മരുന്ന്, റീയേജന്‍റ് എന്നിവ വാങ്ങുന്നതിന് 13 ലക്ഷം നീക്കി വച്ചിട്ടുണ്ട്.

വനിതാക്ഷേമത്തിനായി വനിതാ ഓപ്പൺ ജിം വിത്ത് യോഗാ സെന്‍റർ സ്ഥാപിക്കുന്നതിനായി 18 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.ഇതിനോടൊപ്പം വനിതാ ഗ്രൂപ്പ് സംരംഭങ്ങൾക്ക് സബ്സിഡി നൽകുന്നതിന് 6 ലക്ഷം രൂപ മാറ്റി വച്ചിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.എ.വൈ പദ്ധതിക്ക് 5682922 രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ ഉല്പാദന ചെലവിന് അനുസൃതമായി വില ലഭിക്കാതെ ബുദ്ധിമുട്ടുന്ന റബ്ബർ കർഷകർക്ക് സഹായമായി ഗുണമേന്മയുള്ള ഗ്രോ ബാഗുകൾ കൃഷി ഭവനുമായി ചേർന്ന് വിതരണം ചെയ്യുന്നതിനുള്ള പ്രോജക്ട് തയ്യാറാക്കിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതിന് പാലാ മുനിസിപ്പാലിറ്റിയുമായി ചേർന്ന് ഇൻസിനേറ്റർ സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപ വകയിരുത്തുന്നു.

ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ജെസ്സി ജോർജ്ജ്, വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലിസമ്മ ബോസ്, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ജോസ് തോമസ് ചെമ്പകശ്ശേരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അനില മാത്തുക്കുട്ടി,

ജനപ്രതിനിധികളായ ,ശ്രീമതി റാണി ജോസ് ശ്രീ ബിജു പി.കെ, ശ്രീ.സെബാസ്റ്റ്യൻ കെ.എസ്, ശ്രീമതി ലാലി സണ്ണി, ശ്രീ ഷിബു പൂവേലിൽ, , ശ്രീ ജോസി ജോസഫ്, ശ്രീമതി റൂബി ജോസ്, ശ്രീമതി ഷീലാ ബാബു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ സുഭാഷ് കെ.സി എന്നിവർ ബഡ്ജറ്റിന് ആശംസകൾ നേർന്ന് പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *