ഈരാറ്റുപേട്ട: ബ്ലോക്ക് പഞ്ചായത്തിൻ്റെ കല്ലേകുളം ഡിവിഷൻ മെമ്പർ ആയിരുന്ന കെ.കെ കുഞ്ഞുമോൻ്റെ നിര്യാണത്തെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അനുസ്മരണ യോഗം നടത്തി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻ്റ് ശ്രീ കുര്യൻ തോമസ്,നെല്ലുവേലിൽ, സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ ശ്രീമതി മേഴ്സി മാത്യാ, ശ്രീ അജിത്ത് കുമാർ ശ്രീകല ആർ, ജോസഫ് ജോർജ്, രമ മോഹനൻ, ബിന്ദു സെബാസ്റ്റ്യൻ, ശ്രീ കല ആർ, ഓമനഗോപാലൻ, മിനി സാവിയോ, ജെറ്റോ ജോസ്, അഡ്വ. അക്ഷയ് ഹരി ബി.ഡി. ഒബാബുരാജ്, മറ്റ് നിർവ്വഹണ ഉദ്യോസ്ഥർ, സ്റ്റാഫ് എന്നിവർ അശോചനം അറിയിച്ച് സംസാരിച്ചു.

കൂടാതെ ബ്ലോക്ക് പഞ്ചായത്തിൻ്റെ ട്രെയിനിംഗ് പരിശീലനഹാളിന് കെ കെ കുഞ്ഞുമോൻ മെമ്മോറിയൽ ഹാൾ എന്നു പേര് നൽകാനും കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു. പ്രിയ കുഞ്ഞുമോൻ മെമ്പറിൻ്റെ ഫോട്ടോ അനാച്ഛാദനം ചെയ്ത് ബ്ലോക്ക് പഞ്ചായത്തിൽ വയ്ക്കുവാനും തീരുമാനിച്ചു.