കളത്തൂക്കടവ്: കത്തോലിക്കാ കോൺഗ്രസ് സ്ഥാപിതമായിട്ട് 106 പൂർത്തിയാകുന്നതിൻറ വാർഷികാചരണവും സമുദായ സംഗമവും നാളെയും ഞായറാഴ്ചയുമായി പാലാ രൂപതയുടെ ആതിഥേയത്വത്തിൽ അരുവിത്തുറയിൽ നടക്കുന്നതിൻറ ഭാഗമായി കളത്തൂക്കടവ് സെൻറ് ജോൺ വിയാനി പള്ളിയിൽ പതാക ഉയർത്തി. പള്ളി വികാരി റവ.ഫാദർ തോമസ് ബ്രാഹ്മണവേലി പതാക ഉയർത്തുകയും യൂണിറ്റ് പ്രസിഡന്റ് സിബി പ്ലത്തോട്ടം നേതൃത്വം കൊടുക്കുകയും ചെയ്തു. ഞായറാഴ്ച 2.30 ന് നടക്കുന്ന മഹാറാലിയിൽ കളത്തൂക്കടവ് ഇടവകയിൽ നിന്ന് പരമാവധി ആളുകൾ പങ്കെടുക്കുവാനും തീരുമാനിച്ചു.
ചെമ്മലമറ്റം: ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ പന്ത്രണ്ട് ശ്ലീഹൻമാരുടെ തിരുനാളിന് വെള്ളിയാഴ്ച കൊടികയറും. തിരുനാളിന് ഒരുക്കമായി ഒമ്പത് ദിവസത്തെ നൊവേന തുടങ്ങി. വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് വി കുർബ്ബാന, നൊവേന,തുടർന്ന് കൊടിയേറ്റ് (വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ). വൈകുന്നേരം അഞ്ച് മണിക്ക് വി.കുർബ്ബാന, ലദീഞ്ഞ് (ഫാദർ തോമസ് കട്ടിപ്പറമ്പിൽ) വൈകുന്നേരം 6.30 ന് നാടകം- ശാന്തം (അവതരണം – അമല കമ്മ്യൂണിക്കേഷൻസ് കാഞ്ഞിരപ്പള്ളി). ശനിയാഴ്ച രാവിലെ ആറ് മണിക്ക് വി.കുർബാന,നൊവേന. വൈകുന്നേരം അഞ്ച് മണിക്ക് ആഘോഷമായ Read More…
ളാലം ബ്ലോക്ക് പഞ്ചായത്തിന്റെ കേരളോത്സവം 2024 ഡിസംബർ 14, 15 തീയ്യതികളിൽ നടത്തപ്പെടുന്നു. ളാലം ബ്ലോക്ക് പഞ്ചായത്തിന്റെ കേരളോത്സവം 2024 ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് (ഇൻ ചാർജ്) ശ്രീ ആനന്ദ് മാത്യു ചെറുവള്ളിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. സിനി ആർട്ടിസ്റ്റ് കുമാരി ദർശന എസ്. നായർ ഉദ്ഘാടന സമ്മേളനത്തിൽ ഭദ്ര ദീപം തെളിയിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. Read More…