erattupetta

അന്തരിച്ച ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ.കുഞ്ഞുമോന് ആദരാജ്ഞലികൾ അർപ്പിയ്ക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി

വെള്ളിയാഴ്ച അന്തരിച്ച ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കല്ലേക്കുളം ഡിവിഷൻ മെമ്പർ കെ.കെ.കുഞ്ഞുമോന് ആയിരങ്ങളുടെ അന്ത്യാ ജ്ഞലി ശനിയാഴ്ച വൈകുന്നേരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ പൊതുദർശനത്തിന് വച്ചപ്പോഴും തുടർന്ന് വീട്ടിൽ എത്തിച്ചപ്പോഴും തങ്കളുടെ പ്രിയപ്പെട്ട ‘ കെ.കെ യെ ഒരുനോക്ക് കാണാനും ആദരാജ്ഞലികൾ അർപ്പിക്കുവാനും നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു.

ഇത് രാഷ്ട്രീയത്തിനധീതമായ കുഞ്ഞുമോൻ ചേട്ടൻ്റെ ജനപിന്തുണയുടെ തെളിവ് കൂടിയായിരുന്നു. ബ്ലോക്ക് പഞ്ചായത്തിലും തുടർന്ന് ഭവനത്തിലും വച്ച മൃത്യദേഹത്തിൽ ആൻ്റോ ആൻ്റണി എം.പി മാണി സി.കാപ്പൻ എം.എൽ എ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, മുൻ എം.എൽ എ പി.സി ജോർജ്, ഡി. ഡി. സി പ്രസിഡൻ്റ് നാട്ടകം സുരേഷ്,

ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാർ മെമ്പർമാർ, പഞ്ചായത്ത് പ്രസിഡൻ്റുമാർ മെമ്പർമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൻമാർ, സാമൂദായിക നേതാക്കൻമാർ, സംസ്കാരിയ രംഗത്തെ പ്രമുഖർ തുടങ്ങിയ സമൂഹത്തിൻ്റെ വിവിധ തുറകളിലുളളവർ ആദരാജ്ഞലികൾ അർപ്പിയ്ക്കാൻ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *