ആഴകടല്‍ ഖനനത്തിനെതിരെ കടലിലേക്കിറങ്ങി സമരം നടത്തിയ കെസി വേണുഗോപാലിന്റെ സമരത്തെ പരിഹസിച്ചും കോണ്‍ഗ്രസ് നേതാവിനെ നിശിതമായി വിമര്‍ശിച്ചും ബിജെപി നേതാവ് അഡ്വ. ഷോണ്‍ ജോര്‍ജ്.
തോട്ടപ്പള്ളിയില്‍ നിന്നും കടലിലേക്കിറങ്ങി സമരം ചെയ്ത കെ.സി വേണുഗോപാല്‍ എന്തുകൊണ്ട് തോട്ടപ്പള്ളിയില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നടക്കുന്ന കരിമണല്‍ ഖനനത്തെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ഷോണ്‍ ചോദിച്ചു.
കരിമണല്‍ കര്‍ത്തയില്‍ നിന്നും പിണറായി വാങ്ങുന്ന മാസപ്പടിയുടെ വിഹിതം ലഭിക്കുന്നില്ലെന്ന് ബോധിപ്പിക്കാനെങ്കിലും കരിമണല്‍ ഖനനത്തിനെതിരെ രണ്ടു വാക്ക് സംസാരിക്കാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു ഷോണിന്റെ വിമര്‍ശനം. നാടകമേ ഉലകം എന്നാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഷോണിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ചുവടെ…
ആഴകടല്‍ ഖനനത്തിനെതിരെ കെ.സി വേണുഗോപാല്‍ തോട്ടപ്പള്ളിയില്‍ നിന്നും കടലിലേക്കിറങ്ങി സമരം ചെയ്തത്രേ. ആ പോയ വഴിക്ക് ഒന്ന് തിരിഞ്ഞു നോക്കാമായിരുന്നു……
താങ്കള്‍ സമരത്തിന് തിരഞ്ഞെടുത്ത തൊട്ടപ്പള്ളയില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടു ആയി കരിമണല്‍ ഖനനം നടക്കുന്നു, എന്തേ അവിടെ കൂടി രണ്ടു വര്‍ത്തമാനം പറഞ്ഞില്ല.
കുറഞ്ഞ പക്ഷം നിങ്ങള്‍ കരിമണല്‍ കര്‍ത്തയുടെ കയ്യില്‍ നിന്ന് പിണറായിക്ക് കിട്ടുന്ന മാസപടിയുടെ പങ്കു പറ്റുന്നില്ല എന്ന് ആളുകളെ വിശ്വസിപ്പിക്കുവാന്‍ എങ്കിലും കരിമണല്‍ ഖനനത്തിനെതിരെ രണ്ടു വാക്ക്….
നാടകമേ ഉലകം …….

അഡ്വ ഷോണ്‍ ജോര്‍ജ്
മുന്‍പ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും കരിമണല്‍ കര്‍ത്തയുടെ കമ്പനിയുമായി വേണുഗോപാലിന് ബന്ധമുണ്ടെന്ന് ആരോപിച്ച് രംഗത്തുവന്നിട്ടുണ്ട്.