കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രവും ഡ്രീംസെറ്റേഴ്സും ചേർന്ന് സംഘടിപ്പിക്കുന്ന മുതിർന്ന പൗരന്മാരുടെ ഒത്തുചേരൽ നാളെ (2025 മാർച്ച് 5 ബുധൻ ) ഉച്ചകഴിഞ്ഞ് 2.30 മണിക്ക് ദർശനയിൽ നടക്കും.

ചർച്ച, വിനോദ പരിപാടികൾ, ഓർമ്മകൾ പങ്കുവെക്കൽ എന്നിവ ഉണ്ടാവും. 60 വയസിന് മുകളിൽ പ്രായമുള്ള ആർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 94471 14328