erattupetta

വിദ്വേഷ പരാമർശം; പി.സി ജോർജ് ഇന്ന് പൊലീസിന് മുൻപാകെ ഹാജരാകും

ഈരാറ്റുപേട്ട: ചാനൽ ചർച്ചയ്ക്കിടയിൽ വിദ്വേഷ പരാമർശം നടത്തിയ കേസിൽ പി.സി ജോർജ് ഇന്ന് പൊലീസിന് മുൻപാകെ ഹാജരാകും. 11 മണിയോടെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലോ, പാലാ ഡിവൈഎസ്പിക്ക് മുമ്പാകെയോ ഹാജരാകാൻ ആണ് നീക്കം. ഹാജരാക്കുകയാണെങ്കിൽ പി.സി ജോർജിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും.

ശനിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകാൻ DYSP വീട്ടിൽ എത്തിയെങ്കിലും പി.സി ജോർജ് ഇല്ലാത്തതിനാൽ പൊലീസ് മടങ്ങിപ്പോയി. ഇതിന് പിന്നാലെയാണ് ഇന്ന് ഹാജരാകാം എന്ന് കാണിച്ച് പി.സി ജോർജ് കത്ത് നൽകിയത്.

പാർട്ടിയുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നാണ് മകൻ ഷോൺ ജോർജും അറിയിച്ചിരുന്നു. പി.സിക്ക് പിന്തുണ നൽകുമെന്ന് ബിജെപി പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കനത്ത സുരക്ഷ അടക്കം ഉറപ്പാക്കാനും പൊലീസ് തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *