pala

ബിയർ ക്യാനിൽ ഗാന്ധിജി: കത്തെഴുത്ത് മത്സരം

പാലാ: റഷ്യയിലെ ബിയർ ക്യാനുകളിൽ ഗാന്ധിജിയുടെ ചിത്രം അച്ചടിച്ചതിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കത്തെഴുത്ത് മത്സരം നടത്തുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് റഷ്യൻ പ്രസിഡൻ്റിന് അയയ്ക്കുന്ന രീതിയിലാണ് കത്തുകൾ തയ്യാറാക്കേണ്ടത്.

സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് 3000, 2000, 1000 എന്നിങ്ങനെ ക്യാഷ് അവാർഡുകൾ സമ്മാനിക്കും.

കത്തുകൾ മാർച്ച് 10നകം പി ഡി എഫ് ഫോർമാറ്റിൽ gandhisquarepala@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *