pala

പാലാ അൽഫോൻസാ അത്ലേറ്റിക് അക്കാഡമിക്ക് അസൈകിന്റെ കളിക്കളത്തിനൊരു കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ വില വരുന്ന കായിക ഉപകരണങ്ങൾ സമ്മാനിച്ചു

പാലാ :അൽഫോൻസാ കോളേജിൽ വച്ചു നടന്ന സമ്മേളനത്തിൽ ഫെഡറൽ ബാങ്ക് മാനേജർ ജൂലിയ ജോർജ് കായിക ഉപകരണങ്ങൾ അൽഫോൻസാ അതിലേറ്റിക് അക്കാഡമിക് കൈമാറി.

കോളേജ് പ്രിൻസിപ്പൽ റെവ്. ഡോ ഷാജി ജോണിന്റെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽമുൻ സായി പരിശീലകനായ ശ്രീ ജോർജ് പി ജോസഫ് ചടങ്ങ് ഉത്ഘാടനം ചെയ്തു. അന്താരാഷ്ട്ര വോളിബാൾ താരവും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.

അന്തരാഷ്ട്ര വോളിബാൾ താരം വിപിൻ ജോർജ്, അൽഫോൻസാ കോളേജ് വൈസ് പ്രിൻസിപ്പൽ റെവ്. ഡോ. മിനിമോൾ മാത്യു, അൽഫോൻസാ കോളേജ് ബർസാർ റെവ്. ഫാ. കുരിയക്കോസ് വെള്ളച്ചാലിൽ, ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ അതുൽ രാജ് എ,

മുൻ ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പെണ്ണമ്മ ജോസഫ്, അൽഫോൻസാ അതിലേറ്റിക് അക്കാഡമി ഡയറക്ടർ ഡോ. തങ്കച്ചൻ മാത്യു ,അന്താ രാഷ്ട്ര ബാസ്കറ്റ്ബാൾ താരം സിജു കുര്യൻ അൽഫോൻസാ കോളേജ് കായിക വകുപ്പ് മേധാവി ഡോ. സിനി തോമസ്, ജോബി ഫ്രാൻസിസ് കെ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *