kottayam

വാഹനനികുതി: ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ മാർച്ച് 31 വരെ

കോട്ടയം : മോട്ടോർ വാഹന നികുതി കുടിശ്ശിക, ഇളവുകളോടെ ഒടുക്കി ബാധ്യതയിൽനിന്നും നിയമ നടപടികളിൽ നിന്നും ഒഴിവാകാനുള്ള ഒറ്റത്തവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ.
2020 മാർച്ച് 31 വരെ നികുതി അടച്ചതോ നാലുവർഷത്തിലോ അതിലധികമോ നികുതി കുടിശ്ശികയുള്ളതുമായ വാഹനങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ വരും.

ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 70 ശതമാനവും നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 60 ശതമാനവും നികുതിയിളവ് ലഭിക്കും.

ജി ഫോമിൽ കിടക്കുന്ന വാഹനങ്ങൾ,റവന്യൂ റിക്കവറി നേരിടുന്ന വാഹനങ്ങൾ, പൊളിച്ചു പോയ വാഹനങ്ങൾ, രേഖകൾ ഇല്ലാതെ വാഹനങ്ങൾ, മോഷണം പോയ വാഹനങ്ങൾ, വർഷങ്ങളായി പേരുമാറാതെ കിടക്കുന്ന വാഹനങ്ങൾ എന്നിവയെല്ലാം തീർപ്പാക്കൽ പരിധിയിൽവരുമെന്ന് കോട്ടയം ആർ.ടി.ഒ. അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *