ഈരാറ്റുപേട്ട: പെൻഷൻ പരിഷകരണ കമ്മീഷൻ ഉടൻ നിയമിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി. എം റഷീദ് പഴയം പള്ളിൽ അധ്യ ക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം ലളിതഭായി സമ്മേളനം ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി പ്രസിഡന്റ്. ടി. എം. റഷീദ് പഴയം പള്ളിൽ. സെക്രട്ടറി സെബാസ്റ്റ്യൻ മേക്കാട്. ട്രഷറര്‍ എൻ. കെ. ജോൺ വടക്കേൽ. വൈസ് പ്രസിഡന്റ് മാർ കെ. ഇ. എം. ബഷീർ. മേരിക്കുട്ടി ജോർജ്. അഷറഫ് വടക്കൊത്തിൽ. ജോയിന്റ് സെക്രട്ടറി മാർ മാത്യു ജേക്കബ്. ആലിസ് മാത്യു. ആരിഫ ബീവി. എന്നിവരെ തിരഞ്ഞെടുത്തു.
സി. ജെ. മത്തായി ചൂണ്ടി യാണിപ്പുറം. ബാബുരാജ്. ഇ. മുഹമ്മദ് കുന്നപ്പള്ളി. ജെയിംസ് മാത്യു. ലുക്കോസ് വേണാടൻകെ. എം. മുഹമ്മദ് എന്നിവർ സംസാരിച്ചു.