കടുത്തുരുത്തി: കടുത്തുരുത്തി സർക്കാർ പോളിടെക്‌നിക് കോളജ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മാനകൂപ്പൺ നറുക്കെടുപ്പ് പോളിടെക്‌നിക് അങ്കണത്തിൽ നടന്നു.
07961, 11784, 12043, 17464, 17523, 15412,11691, 06029, 04195, 04284, 15949, 12691, 18351, 15839, 13820 എന്ന നമ്പറുകളിലുള്ള കൂപ്പണുകളാണ് യഥാക്രമം ഒന്നു മുതൽ 15 വരെ സമ്മാനങ്ങൾക്ക് അർഹമായത്.
സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് സ്വാഗതസംഘം ചെയർമാൻ പി. വി. സുനിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ സി.എം. ഗീത അധ്യക്ഷത വഹിച്ചു.
കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ബി. സ്മിത വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത്, ഗ്രാമപഞ്ചായത്തംഗങ്ങളായ സ്റ്റീഫൻ പാറവേലി, നോബി മുണ്ടക്കൽ, മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് തൃഗുണസെൻ, കമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗം മേധാവി പി.എം. സുനിൽകുമാർ, പിടിഎ സെക്രട്ടറി എം.ജി. ജയ്‌മോൻ, പിടിഎ വൈസ് പ്രസിഡന്റ് ബിജു മൂഴിയിൽ, കോളജ് യൂണിയൻ പ്രസിഡന്റ് അഭിഷേക് മനോജ്, ജനറൽ സെക്രട്ടറി ഹർഷൻ ഹരി എന്നിവർ പ്രസംഗിച്ചു.