pala

പ്രവാസി അപ്പോസ്തലേറ്റ് അംഗങ്ങൾക്കായി പ്രിവിലേജ് കാർഡ് പദ്ധതി ആരംഭിച്ചു

പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടും, മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷികത്തോടും അനുബന്ധിച്ച് നടപ്പാക്കുന്ന സാമൂഹിക പദ്ധതികളുടെ ഭാഗമായി പ്രവാസി അപ്പോസ്തലേറ്റുമായി സഹകരിച്ച് പ്രവാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതികൾക്കു തുടക്കമായി.

പ്രവാസികൾക്കുള്ള പ്രിവിലേജ് കാർഡ് പദ്ധതിയുടെ പ്രകാശനം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ സാന്നിധ്യത്തിൽ നടത്തി. പ്രവാസി അപ്പോസ്തലേറ്റ് അംഗങ്ങൾ നാടിനു വേണ്ടി നൽകുന്ന സേവനങ്ങൾ മഹത്തരമാണെന്നു ബിഷപ് പറഞ്ഞു. നാടിന്റെ വളർച്ചയ്ക്ക് വേണ്ടി കൂടി പ്രയത്നിക്കുന്ന പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നത് ഏവരുടെയും കടമയാണെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

പ്രവാസി അപ്പോസ്തലേറ്റ് ഇൻചാർജ് മോൺ.ഡോ. ജോസഫ് തടത്തിലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കലിൽ നിന്ന് പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ റവ.ഫാ.കുര്യാക്കോസ് വെള്ളച്ചാലിൽ പ്രിവിലേജ് കാർഡ് ഏറ്റുവാങ്ങി.

പ്രവാസി അപ്പോസ്തലേറ്റ് അസി.കോർഡിനേറ്റർ റവ.ഫാ.മാണി കൊഴുപ്പൻകുറ്റി, നഴ്സിംഗ് ഡയറക്ടർ റവ.ഫാ.സെബാസ്റ്റ്യൻ കണിയാംപടിക്കൽ, ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ , പ്രവാസി അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജിമോൻ മങ്കുഴിക്കരി(ഇന്ത്യ)

സിവി പോൾ (മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ), മനോജ് മാത്യു (മെഡി കെയർ കോർഡിനേറ്റർ), റെജി ജോർജ് (ഖത്തർ), ജൂട്ടസ് പോൾ (എക്സിക്യൂട്ടീവ് മെമ്പർ), ഷാജി ജേക്കബ് (കുവൈറ്റ്), ജെറി ജോസഫ് (സൗദി), ഷിജി റെന്നി (ഇസ്രായേൽ), ബാബു ജോസഫ് (ഒമാൻ), എബി മുതുകാട്ടിൽ (യുഎഇ)എന്നിവർ പ്രസംഗിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി അപ്പോസ്തലേറ്റ് അംഗങ്ങൾ ഓൺലൈനായും ചടങ്ങിൽ പങ്കെടുത്തു.

പദ്ധതിയുടെ ഭാഗമായി പ്രവാസി അപ്പോസ്തലേറ്റിലെ അംഗങ്ങൾക്ക് മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടർമാരിൽ നിന്നും സെക്കൻഡ് ഒപ്പീനിയൻ സ്വീകരിക്കാനുളള സംവിധാനം, കുടുംബാംഗങ്ങൾക്കായി പ്രത്യേക ഹോം കെയർ സേവനങ്ങൾ, ഓൺലൈൻ വെബിനാറുകൾ, ആശുപത്രിയിൽ വ്യക്തിഗത സേവനം, പ്രത്യേക ഹെൽത്ത് ചെക്ക് അപ്പ് തുടങ്ങിയ വിവിധ സേവനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *