പാലാ: സിവില്‍ സ്റ്റേഷന്‍ കവലയിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കുവാൻ ജങ്ഷനിൽ റൗണ്ടാന നിർമ്മിച്ച് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മിപാര്‍ട്ടി പാലാ മുനിസിപ്പല്‍ കമ്മറ്റിയുടെ നേത്രത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ കവലയില്‍ ധര്‍ണ്ണ സമരം നടത്തി.
ആയിരകണക്കിനു വാഹനങ്ങളാണ് ഈ കവലയിലൂടെ ദിവസവും ഓടി കൊണ്ടിരിക്കുന്നത്. പുത്തന്‍പള്ളിക്കുന്നു ഭാഗത്ത് നിന്നും കുത്ത് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ കവലയില്‍ എത്തൂമ്പോള്‍ നാലു വശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളും പലപ്പോഴും അപകടകരമായ അവസ്ഥയിലാണ് കടന്നു പോകുന്നത്.
വലിയ ദുരന്തം ഒഴിവാക്കാൻ സിഗ്നൽ ലൈറ്റുകൾ സ്ഥപിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സായാഹ്ന ധർണ ആം ആദ്മി പാർട്ടി കോട്ടയം ജില്ലാ പ്രസിഡൻ്റ് ജോയി ആനിത്തോട്ടം ഉൽഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് ജേക്കബ് തോപ്പിൽ ജില്ലാ വൈ. പ്രസിഡൻ്റ് റോയി വെള്ളരിങ്ങാട്ട്, മുൻസിപ്പൽ യൂണിറ്റ് പ്രസിഡൻ്റ് ജോയി കളരിക്കൽ, അഡ്വ.റോണി നെടുംപള്ളി, രാജു താന്നിക്കൽ, ബിനു മാത്യുസ്, ജൂലിയസ്കണിപ്പള്ളി,ഫാത്തിമ തെക്കാത്ത്, സന്തോഷ് പുളിക്കൻ എന്നിവർ പ്രസംഗിച്ചു.