മുണ്ടക്കയം: നന്ദനം വീട്ടിൽ എം.കെ.വിക്രമൻ നായർ (68) അന്തരിച്ചു. സംസ്കാരം ഇന്നു 11ന്. ഭാര്യ: ബിന്ദു (അധ്യാപിക സെന്റ് ജോസഫ് സെൻട്രൽ സ്കൂൾ മുണ്ടക്കയം). മകൾ: മേഘ. മരുമകൻ: വിഷ്ണു ചിത്തിര ഭവൻ (ചങ്ങനാശേരി).
പനച്ചികപാറ : മണപ്പാട്ട് ലീലാമ്മ ബേബി (70) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (29-05-2025) ഉച്ചകഴിഞ്ഞ് 4.00 ന് കല്ലേക്കുളത്തുള്ള മകൻ ജോബിയുടെ ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
ഈരാറ്റുപേട്ട: വയലങ്ങാട്ടിൽ പരേതനായ മുഹമ്മദ് ഖാൻ ഭാര്യ ഹഫ്സ (77) നിര്യാതയായി.മക്കൾ ഷൗക്കത്തലി ഖാൻ, മുഹമ്മദലി ഖാൻ, സിയാന, മരുമക്കൾ: റഷീദ് തൊടുപുഴ, ബീന, നിഷ.
ഒമാന്‍ സലാലയിലെ മസ്യൂനയില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. മാന്‍ഹോളില്‍ വീണ് ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ സ്വദേശിനി ലക്ഷ്മി വിജയകുമാര്‍ (34) ആണ് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്സായിരുന്നു. മെയ് 15 നാണ് മസ്യൂനയില്‍ അപകടമുണ്ടായത്. താമസസ്ഥലത്തെ മാലിന്യം കളയാന്‍ മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് ബിന്നിന് അരികിലേക്ക് പോകുമ്പോള്‍ അബദ്ധത്തില്‍ മാന്‍ഹോളില്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ന് മുതല്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. വിവരമറിഞ്ഞ് ഭര്‍ത്താവ് Read More…