കോട്ടയം:എയ്ഡഡ് സ്കൂൾ മേഖലയിലെ പ്രശ്ന പരിഹാരങ്ങൾക്ക് ക്രിയാത്മകമായ ഇടപെടൽ നടത്തുമെന്ന് തിരുവഞ്ചൂർ രാധാ കൃഷ്ണൻ എം എൽ എ കോട്ടയം ഫ്ലോറൽ പാലസിൽ (കുട്ടി അഹമ്മദ് കുട്ടി നഗർ) ചേർന്ന കേരള പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസമേഖലയിൽ എയ്ഡഡ് സ്കൂളുകളുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണന്നും അദ്ദേഹം പറഞ്ഞു യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് കെ എ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു.
ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് എയ്ഡഡ് സ്കൂൾ മാനേജർ മാരുടെ ആശങ്കകൾപാർലമെന്റിൽ ഉന്നയിക്കമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി മണികൊല്ലം കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഗുലാബ് ഖാൻ ജില്ലാ സെക്രട്ടറി ജോജി കരിമാങ്കൽ, വൈസ് പ്രസിഡൻ്റ് ഗോപീകൃഷ്ണൻ, ട്രഷറർ കെ ആർ വിജയൻ, ജോയിൻ്റ് സെക്രട്ടറി നീല കണ്ഠൻ പോറ്റി , തുടങ്ങിയവർ സംസാരിച്ചു. കേരള വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച് ഹരിസുതൻപിള്ള ക്ലാസ്സ് നയിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി മുഖ്യരക്ഷാധികാരിയായി കെ എ മുഹമ്മദ് അഷറഫ്, പ്രസിഡൻ്റ് ആർ ഗോപീകൃഷ്ണൻ, ജനറൽ സെക്രട്ടറി ജോജി കരിമാങ്കൽ, ട്രഷറായി ആർ മധുലാൽ,വൈസ് പ്രസിഡൻ്റ് മാരായി, നീലകണ്ഡൻപോറ്റി, കെ എ മുരളി, ജോയിൻ്റ് സെക്രട്ടറിമാരായി ഷിബുലാൽ,

ജയപ്രകാശ്, എന്നിവരെയും ജില്ലാ കൗൺസിൽ അംഗങ്ങളായി എം എസ് പരീത്, സി എൻ വിശ്വനാഥൻ, റ്റി ആർ സുഗതൻ, ഫാദർ ജയിംസ് സി ജോർജ്, അഡ്വ: അനിൽകുമാർ, എം.പി സെൻ, കെ ആർ വിജയൻ , വേണു സുരേഷ് എന്നിവരെയും തിരഞ്ഞെടുത്തു.
ജില്ലാ ഭാരവാഹികളായ കെ. എ മുഹമ്മദ് അഷ്റഫ്, ജോജി കരിമാങ്കൽ, ആർ ഗോപികൃഷ്ണൻ, ഗുലാബ് ഖാൻ, കെ ആർ വിജയൻ എന്നിവരെ സംസ്ഥാന കൗൺസിലിലേക്കും തിരഞ്ഞെടുത്തു. വരണാധികാരികളായ സത്യാനന്ദൻ മാസ്റ്റർ, അസീസ് പന്തല്ലൂർ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.