kottayam

കേരള പ്രൈവറ്റ് സ്കൂൾ(എയ്ഡഡ്) മാനേജേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 29ന്

കോട്ടയം: കേരള പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ(എയ്ഡ ഡ്) ജില്ലാ സമ്മേളനം 29ന് കോട്ടയം ലോഗോസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ഫ്ലോറൽ പാലസിൽ വച്ച് (കുട്ടി അഹമ്മദ് കുട്ടി നഗർ)നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും.

പ്രതിനിധി സമ്മേളനം, പഠന ക്യാമ്പ്, കൗൺസിൽ മീറ്റ്, ഭാരവാഹി തിരഞ്ഞെടുപ്പ് എന്നീ സെക്ഷനു കൾ ആയാണ് പരിപാടികൾ നടക്കുക എയ്ഡഡ് സ്കൂളുകൾ നേരിടുന്ന പ്രതിസന്ധികൾ സമ്മേളനം ചർച്ച ചെയ്യും. യോഗത്തിൽ വിശിഷ്ടാതിഥിയായി ഫ്രാൻസിസ് ജോർജ് എംപി സംസാരിക്കും.

29ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ചുള്ള പഠന ക്യാമ്പിൽ ശ്രീ. മധുസൂദനൻ പിള്ള ക്ലാസുകൾ നയിക്കും. തുടർന്ന് നടക്കുന്ന കൗൺസിൽ മീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം ഉദ്ഘാടനം ചെയ്യും.

ശ്രീ.സത്യാനന്ദൻ മാസ്റ്റർ മുഖ്യ വരണാധികാരി ആകും. അസീസ് പന്തല്ലൂർ ഉപവാരണാധികാരി, സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ ഗുലാബ് ഖാൻ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി സമ്മേളനപരിപാടികളിൽ മുഴുവൻ
സമയ പങ്കാളികളാകും.

ജില്ലാ കമ്മിറ്റിക്ക് വേണ്ടി കെ എ മുഹമ്മദ് അഷ്റഫ് (പ്രസിഡന്റ്) ,ഗോപികൃഷ്ണൻ (വൈസ് പ്രസിഡന്റ്), ജി .നീലകണ്ഠൻ പോറ്റി (ജോയിന്റ് സെക്രട്ടറി ഇൻ ചാർജ്), കെ ആർ വിജയൻ (ട്രഷറർ) എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *