vakakkad

വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ ലുമിനാരിയയിലെ പഠന വിസ്മയ കാഴ്ചകൾ അനുഭവവേദ്യമാക്കി

പാലാ: വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ കുട്ടികൾ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയോടനു ബന്ധിച്ച് സംഘടിപ്പിക്കുന്ന വി ദ്യാഭ്യാസ, സാംസ്ക്‌കാരിക, ശാ സ്ത്ര പ്രദർശന മേളയായ ലൂമിനാരിയായിൽ ശാസ്ത്രലോകത്തിന്റെ വ്യത്യസ്ത‌ തലങ്ങളിലേക്ക് വെളിച്ചം വീശുന്ന നിരവധി കാഴ്ചകളാണ് കണ്ടും കേട്ടും ചോദിച്ചറിഞ്ഞും അനുഭവവേദ്യമാക്കി.

മനുഷ്യശരീരത്തെ ശാസ്ത്രീയമായി മനസി ലാക്കാനും രോഗങ്ങളെയും രോ ഗപ്രതിരോധത്തെയും കുറിച്ചു ള്ള ശരിയായ അവബോധം സ്വന്തമാക്കുന്നതിനും വിദ്യാർഥികൾക്ക് കഴിഞ്ഞു. ഔഷധ സസ്യപ്രദർശനം, സിദ്ധവൈദ്യം, ആയുർവേദം തുടങ്ങിയ ചികിത്സാശാഖകളെ പരി ചെയ്യപ്പെട്ടു.

ബൊട്ടാണിക്കൽ മ്യൂസിയവും ഹെർ ബേറിയവും ജപ്പാൻ കരകൗശല വിദ്യയായ ‘കൊക്കെഡാമ’ മാ തൃകയിലുള്ള സസ്യപ്രദർശനവും ആകർഷകമായിരുന്നു. റോബോട്ടിക് സാധ്യതകളെ പരിചയപ്പെടുത്തുന്ന സ്റ്റാളും മൈക്രോസ്‌കോപ്പ് സ്റ്റേഷനും മഷ്റൂം ഫാമിംഗ് എക്സിബിഷ‌നും ഫുഡ് ക്വാളിറ്റി ടെസ്റ്റിംഗ് ലാബും രസതന്ത്ര വിജ്ഞാന പ്രദർശനവും പുതിയ അറിവുകൾ പകർന്നു നൽകുന്നവയാണ്.

ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, വിഭാഗങ്ങൾ ഒരുക്കിയ വൈവിധ്യമാർന്ന പ്രദർശനശാലകളും ആകർഷകമായി. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ പഠനത്തിനും ചിന്തക്കും ഉതകുന്ന വിവിധ ഗെയിമുകളിലും പസ്സിലുകളിലും കുട്ടികൾതാല്പര്യത്തോട് ആവേശത്തോടുകൂടി പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *