തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനവും സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ഇന്ന് ( 23-01-2025) സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലെറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
സ്കൂൾ മാനേജർ റെവ്. ഫാദർ തോമസ് മേനാച്ചേരി അധ്യക്ഷത വഹിച്ചു. പാല എഡ്യൂക്കേഷണൽ ഏജൻസി മാനേജർ ഫാദർ ജോർജ് പുല്ലുകാലായിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയ 15 പൂർവ്വ വിദ്യാർത്ഥികളെ യോഗത്തിൽ വച്ച് ആദരിച്ചു.
ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ സിസ്റ്റർ ജസിൻ മരിയ, ഹെഡ്മാസ്റ്റർ ജോണിക്കുട്ടി എബ്രഹാം, അധ്യാപികമാരായ സിസ്റ്റർ ദീപ്തി ടോം, ഡെയ്സി ജേക്കബ് എന്നിവർക്ക് യോഗത്തിൽ വച്ച് സമുചിതമായ യാത്രയയപ്പും നൽകി.
പഠന, കല, കായിക മേഖലകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവും, സ്കോളർഷിപ്പുകളും പ്രസ്തുത യോഗത്തിൽ വച്ച് വിതരണം ചെയ്തു. ഉച്ചകഴിഞ്ഞ് സ്കൂൾ വിദ്യാർത്ഥികളുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാമേളകൾ സ്റ്റേജിൽ അരങ്ങേറി. വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും, നാട്ടുകാരുമായ നിരവധി ആൾക്കാർ പരിപാടികൾക്ക് സാക്ഷ്യം വഹിക്കാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തിയിരുന്നു.