പാലാ: ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ സ്വകാര്യ ബാങ്ക് മാനേജർ മുത്തോലി സ്വദേശി ജോർജ് ഫ്രാൻസിനെ (55) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ ജോലിക്കു പോകുന്ന വഴി ചെമ്പിളാവിനു സമീപമായിരുന്നു അപകടം.
പാലാ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരായ കാനം സ്വദേശി അമൽ പ്രമോദ് (22), കൊടുങ്ങൂർ സ്വദേശി സൂരജ് രാജേന്ദ്രൻ ( 22) സ്കൂട്ടർ യാത്രക്കാരനായ പള്ളിക്കത്തോട് സ്വദേശി ശശി ( 62) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ എട്ടു മണിയോടെ പള്ളിക്കത്തോട് അഞ്ചാനി തീയറ്ററിനു സമീപമായിരുന്നു അപകടം.
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ദമ്പതികളും നെച്ചിപ്പുഴൂർ സ്വദേശികളുമായ രാജേഷ് (50) ആനി (48) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ നെച്ചിപ്പുഴൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.