രാമപുരം: രാമപുരം എസ് എച്ച് എൽ പി സ്കൂളിലെ 2024 – 25 വർഷത്തെ വിജയോത്സവം നടത്തപ്പെട്ടു. സ്കൂൾ മാനേജർ വെരി റവ ഫാ ബെർക്കുമാസ് കുന്നുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.സിറിയക് തോമസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
പാലാ രൂപത അക്കാദമിക് കൗൺസിൽ സെക്രട്ടറി ഫാ. ജോർജ് പറമ്പിൽ തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഈ വർഷം പാഠ്യ പാഠ്യേതര രംഗങ്ങളിൽവിജയികളായ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആനി സിറിയക്, രാമപുരം സിഎംസി കോൺവെന്റ് മദർ സുപ്പീരിയർ സി. ബിജി ജോസ് cmc, രാമപുരം NMO ശ്രീ സജി തോമസ്, കാർമൽ നഴ്സറി സ്കൂൾ പ്രിൻസിപ്പാൾ സി. നോബിൾ മരിയ CMC,പി റ്റി എ പ്രസിഡന്റ് ശ്രീ ദീപു സുരേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. MPTA പ്രസിഡൻ്റ്ശ്രീമതി ഡോണ ജോളി ജേക്കബ് കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു.