തലപ്പലം: തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ആനന്ദ് ജോസഫ് വെള്ളൂക്കുന്നേലിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. തിങ്കളാഴ്ച്ച നിശ്ചയിച്ച തിരഞ്ഞെടുപ്പ് ഇടത് – ബിജെപി സംയുക്തമായി ബഹിഷ്കരിച്ചതിനാൽ കോറം തികയാതെ വന്നതിനാൽ തിരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്നും പ്രതിപക്ഷം ഒരുമിച്ച് ചേർന്നു തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നു.
യുഡിഎഫ് ധാരണ പ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ )അംഗമായ എൽസമ്മ തോമസ് രാജി വെച്ച ഒഴിവിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)ലെ തന്നെ ആനന്ദ് ജോസഫ് പ്രസിഡന്റ് ആയത്. പ്രസിഡന്റ് സ്ഥാനത്ത് ആദ്യമൂന്ന് വർഷം അനുപമ വിശ്വാനാഥ്, നാലാം വർഷം എൽസമ്മ തോമസ്, അഞ്ചാം വർഷം ആനന്ദ് ജോസഫ് ഇങ്ങനെയാണ് യുഡിഫ് ധാരണ.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പോലുമുള്ള സംവിധാനം ഇടതു, ബിജെപി സംവിധാനത്തിന് ഇല്ലാതായത് ഇവരുടെ രാഷ്ട്രീയ ദയനീയവസ്ഥ തുറന്നു കാണിച്ചുവെന്ന് കോൺഗ്രസ് (ഐ)മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ അഭിപ്രായപ്പെട്ടു. അഞ്ചു വർഷവും കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിനാണ് വൈസ്പ്രസിഡന്റ് പദവി.