ഈരാറ്റുപേട്ട: തെക്കേക്കര കൊച്ചേപറമ്പില്‍ അബ്ദുല്‍ സലാം (71) നിര്യാതനായി. ഖബറടക്കം നാളെ (വെള്ളി) രാവിലെ 11 മണിക്ക് ഈരാറ്റുപേട്ട മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ : ആയിഷ ഉമ്മ. മക്കൾ :മുജീബ് , കബീർ ,ഷെമീർ, റാഫിക്ക് , ശിഹാബ്.
മുണ്ടക്കയം :പെരുവന്താനം ആനചാരി കൊട്ടാരത്തിൽ ജെയിംസ് സ്കറിയ( 72)നിര്യാതനായി. ഭാര്യ:എൽസമ്മ പുളിമൂട്ടിൽ കുടുംബാംഗം. മക്കൾ :ലൈജു, അമ്പിളി, അഞ്ചു, ഐസി. മരുമക്കൾ: സുകന്യ,ബോണി, മനോജ്,ഷിജോ. മൃതസംസ്കാരശുശ്രൂഷകൾ നാളെ (13/6/2004) രാവിലെ 10 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് പെരുവന്താനം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.
മണിമലയിൽ ഇന്നലെ കാണാതായ വിനോദിന്റെ മൃതദേഹം കണ്ടെത്തി. വെള്ളാവൂർ ടീം എമർജൻസിയുടെ ക്യാപ്റ്റൻ സഫിൻ ജെയിംസിന്റെ നേതൃത്വത്തിൽ വെള്ളാവൂർ പുത്തൂർക്കടവ് തടയണയിൽ നിന്നും അംഗങ്ങളായ ഉണ്ണി പള്ളത്തുപാറ, ജിജു, സന്തോഷ്, സുരേഷ്, ശ്രീജിത്ത് എന്നിവർ ചേർന്ന് കരയ്ക്കെത്തിച്ചു. ടീം അംഗങ്ങളായ ജെയിംസ് അരീക്കുഴി, അനിൽകുമാർ, രാഹുൽ വെള്ളാവൂർ, കുഞ്ഞുമോൻ മുളയ്ക്കൽ, ജിജി പൊന്നെടെത്താംകുഴിയിൽ, എന്നിവർ നേതൃത്വം നൽകി.