വേലത്തുശ്ശേരി: അൻപതാം വർഷത്തിലേയ്ക്ക് പ്രവേശിച്ച മാവടി സെന്റ് :സെബാസ്റ്റ്യൻസ് പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. മോൺ. ഡോ. ജോസഫ് തടത്തിൽ ജൂബിലി ദീപം തെളിയിച്ചു.
വികാരി ഫാ. ജോസഫ് വിളക്കുന്നേൽ, മംഗളഗിരി പള്ളി വികാരി ഫാ. ജോർജ് വയലിപ്പറമ്പിൽ , മദർ സുപ്പീരിയർ സി.സിൽവി എഫ്. സി സി ജൂബിലി ആഘോഷകമ്മിറ്റി കൺവീനർ സന്തോഷ് ടോം അമ്പഴത്തിനാക്കുന്നേൽ, കൈക്കാരൻമാർ തുടങ്ങിയവർ പങ്കെടുത്തു.
പരസ്പര സ്നേഹവും സഹോദര്യവും പുലർത്തുന്നതിലൂടെ ഇടവകയുടെ ആൽമീയ ഉണർവ് വെളിവാക്കുന്നതാണ് ഓരോ അഘോഷവും എന്ന് മോൺ.ഡോ.ജോസഫ് തടത്തിൽ സന്ദേശത്തിൽ പറഞ്ഞു.തുടർന്ന് ജൂബിലി വർഷാരാംഭ വിശുദ്ധകുർബാനയും നടന്നു.
ഇടവകയിലെ എല്ലാ കുടുംബങ്ങളിലും തെളിയിക്കാനുള്ള ജൂബിലി ദീപവും പുതു വർഷ കലണ്ടറും ജൂബിലി വർഷ പ്രാർത്ഥനയും വിതരണം ചെയ്തു. മാവടി ഇടവകയുടെ മധ്യസ്ഥനായ വി. സെബാസ്ത്യാനോസിന്റെ തിരുന്നാൾ ജനുവരി 17,18,19 തീയതികളിൽ നടക്കും.