കാഞ്ഞിരപ്പളളി: മേഖലയിലെ വിവിധയിടങ്ങളിൽ ഇന്ന് ഉണ്ടായ വാഹനാപകടങ്ങളിൽ 7 പേർക്ക് പരിക്കേറ്റു. രാവിലെ പൊടിമറ്റത്തിനു സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു പുഞ്ചവയൽ സ്വദേശികളായ 02 പേർക്കും മുണ്ടക്കയം സ്വദേശിനിക്കും പരിക്കേറ്റു. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എരുമേലി കൊരട്ടിക്ക് സമീപം ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുറവാമൂഴി സ്വാദേശിക്ക് (28) പരിക്കേറ്റു. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുണ്ടക്കയത്തെ മുപ്പത്തിയൊന്നാം മൈലിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വേലനിലം സ്വദേശിയായ അൻപത്തിരണ്ടുകാരനും കരിനിലം സ്വദേശിയായ ഇരുപത്തിമൂന്നുകാരനും പരിക്കേറ്റു. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാഞ്ഞിരപ്പളളി കുന്നുംഭാഗത്ത് ജെ.സി.ബി ബക്കറ്റ് വൃത്തിയാക്കുന്നിതിന് ഇടയിൽ കൈ വിരലുകൾക്ക് പരിക്കേറ്റ അതിഥി തൊഴിലാളിയായ ഇരുപത്തിയെട്ടുകാരനെ കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.