സ്ത്രീകളുടെ ഉന്നമനത്തിന് ആയിട്ടുള്ള പ്രവർത്തനങ്ങളാണ് തന്റെ സർക്കാർ ചെയ്യുന്നതെന്ന് വീമ്പിളക്കുന്ന പ്രധാനമന്ത്രി തന്റെ ധനകാര്യ വനിതാ മന്ത്രി അവതരിപ്പിച്ച ബജറ്റിൽ വനിതകളെ പൂർണമായും തഴഞ്ഞതായി കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ടും എൽഡിഎഫ് ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു ആരോപിച്ചു. ഏറ്റവും കൂടുതൽ പാവപ്പെട്ട സ്ത്രീകൾ ഉപജീവന മാർഗമായി ഉപയോഗിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ കുറച്ചതും സ്ത്രീകൾക്ക് ഏറ്റവും ആവശ്യമായ ഗ്യാസിന്റെ സബ്സിഡി പുനസ്ഥാപിക്കാത്തതും സ്ത്രീകളോടുള്ള അവഗണന തന്നെയാണ്. വനിതാ വികസനത്തിനും, സ്വാതന്ത്ര്യത്തിനും, സാമ്പത്തിക Read More…
എലിക്കുളം: എൽ.ഡി.എഫ് സർക്കാർ വികസന രംഗത്ത് സമാനതകൾ ഇല്ലാത്ത വിസ്മയ പദ്ധതികളാണ് നടപ്പാക്കിയതെന്ന് സെബാസ്ററ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു.കോട്ടയത്ത് എൽ.ഡി.എഫിൻ്റെ വൻ കുതിപ്പാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ നിന്നും മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി പെണ്ണമ്മ ജോസഫിൻ്റെ ഡിവിഷൻ പ്രചാരണ പര്യടന പരിപാടി എലിക്കുളം തോണിപ്പാറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മല്ലികശേരി, കാരക്കുളം, മഞ്ചക്കുഴി, കുരുവികൂട്, പൈക ആശുപത്രി പടി എന്നിവിടങ്ങളിൽ പര്യടനം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ജിമ്മിച്ചൻ ഈറ്റത്തോട്ട്, ടോമി കപ്പലുമാക്കൽ, Read More…
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ എംഎൽഎ പി വി അൻവറിന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ബുധനാഴ്ച ചോദ്യംചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. 2016 മുതൽ 2021 വരെ കാലയളവിൽ സ്വത്തിൽ 50 കോടി വർധനയുണ്ടായെന്നാണ് ഇഡി കണ്ടെത്തൽ. വിജിലൻസ് എടുത്ത കേസിന്റെ തുടർച്ചയായാണ് ഇഡിയും കേസെടുത്തത്. ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പ തട്ടിപ്പിലാണ് ഇ ഡി അന്വേഷണം. ഒരേ വസ്തു വെച്ച് ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും വ്യത്യസ്ത വായ്പകൾ വാങ്ങിയെന്നാണ് കണ്ടെത്തൽ. നേരത്തെ അൻവറിന്റെ Read More…