Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: ‍ഞായറാഴ്ച്ച രാത്രിയിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൊൻകുന്നം ഭാ​ഗത്ത് വച്ച് ബസും കാറും കൂട്ടിയിടിച്ചു എരുമേലി സ്വദേശിനികളായ കാർ യാത്രക്കാർ റിയ സജി ( 28), ബിന്ദു സജി ( 50) എന്നിവർക്ക് പരുക്കേറ്റു.

പാലാ സെന്റ് തോമസ് കോളജിനു സമീപത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അതിരമ്പുഴ സ്വദേശിനി സിറാജിനു ( 29) പരുക്കേറ്റു. മൂവാറ്റുപുഴ മാറിക ഭാ​ഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അമനകര സ്വദേശി കൃഷ്ണദാസിന് (51) പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *