പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കുടുംബാംഗങ്ങളായ മേവട സ്വദേശികൾ ജേക്കബ് ഇമ്മാനുവൽ (34), ആൻസ് മേരി ടോം ( 32), ജെറോം ജേക്കബ് (രണ്ടര) എന്നിവർക്കു പരുക്കേറ്റു. രണ്ട് മണിയോടെ കിടങ്ങൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.
കിടങ്ങൂരിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അയർക്കുന്നം സ്വദേശി ബ്രിജിത്ത് ടി.ജെയിംസിനു ( 24) പരുക്കേറ്റു. 2.30യോടെയാണ് അപകടം.




