Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് കൂത്താട്ടുകുളം സ്വദേശികളായ അച്ചനും മക്കൾക്കും പരുക്കേറ്റു.

രഞ്ജു ജോൺ ( 44 ) റിതിക രഞ്ജു ( 10 ) രേണിക രഞ്ജു ( 11 ) എന്നിവർക്കാണ് പരുക്കേറ്റത്. എന്തയാറിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എന്തയാർ സ്വദേശിനി ജോമോൾ ജോഷിക്ക് ( 44 ) പരുക്കേറ്റു. ഉച്ചകഴിഞ്ഞാണ് അപകടങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *