Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ : വെള്ളിയാഴ്ച്ച രാത്രിയിൽ വിവിധ സ്ഥലങ്ങളിലുണ്ടായ അപകടത്തിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ചു വീണു പൈങ്ങോട്ടൂർ സ്വദേശി സിബി ജോസഫിന് ( 52) പരുക്കേറ്റു. അന്ത്യാളം അമ്പലത്തിനു സമീപത്തു വച്ച് വെള്ളിയാഴ്ച്ച രാത്രിയായിരുന്നു അപകടം.

സ്കൂട്ടറും കാറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ പുലിയന്നൂർ സ്വദേശി ജിതിന് (34) പരുക്കേറ്റു. ചേർപ്പുങ്കൽ ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

ബൈക്കുകൾ കൂട്ടിയിടിച്ചു കുമളി സ്വദേശി അർ​ജുൻ ലാൽജിക്ക് ( 19) പരുക്കേറ്റു. തൊടുപുഴയിൽ വച്ചായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *