പാലാ :വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൂരോപ്പടയിൽ വച്ച് കാർ പാലത്തിൽ ഇടിച്ച് പാമ്പാടി സ്വദേശി അലൻ.കെ.ജോർജിനു( 25) പരുക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു അപകടം.
വാഗമണ്ണിൽ വച്ച് ഓട്ടോറിക്ഷ മറിഞ്ഞ് വാഗമൺ സ്വദേശിനി പ്രകാശിനിക്ക് ( 60) പരുക്കേറ്റു. ഇന്നലെ രാത്രി 8.30യോടെയായിരുന്നു അപകടം. ഇടുക്കി കാഞ്ചിയാറിൽ വച്ച് ബൈക്കും ജീപ്പും കൂട്ടിയിടിച്ചു ഇടുക്കി സ്വദേശി വിഷ്ണുവിന്( 25) പരുക്കേറ്റു.