kottayam

വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടുന്നത് ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് : ഫ്രാൻസിസ് ജോർജ് എംപി

കോട്ടയം: മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടാനുള്ള സംസ്ഥാന സർക്കാർ തീരുമാനം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണന്ന് ഫ്രാൻസിസ് ജോർജ് എംപി. സംസ്ഥാന സർക്കാർ ചെയ്യേണ്ട ഒരു കാര്യങ്ങളും ചെയ്യാതെ നിത്യേനെയെന്നോണം വന്യജീവികളുടെ ആക്രമണം നേരിടുന്ന ജനങ്ങളെ കബളിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ് ഇപ്പോൾ ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ ദിനംപ്രതി വന്യജീവികളുടെ ആക്രമണം മൂലം മലയോര മേഖലയിലെ ജനങ്ങൾ മരണപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്യുന്ന സാഹച ര്യമാണ് Read More…

kottayam

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2025 മേയ് 30ന്( വെളളിയാഴ്ച) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.

general

മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്മെൻറ് സെൻറർ ആരംഭിച്ചു

മുരിക്കുംവയൽ ഗവൺമെൻറ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നൈ പുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനവും, പ്രവേശനോത്സവും നടന്നു. 15 മുതൽ23 വയസ്സ് വരെയുള്ള യുവജനങ്ങൾക്ക് തൊഴിൽ സാധ്യതയുടെ അറിവും നൈപുണ്യവും നൽകുകയാണ് ലക്ഷ്യം. ഗ്രാഫിക് ഡിസൈനർ, ആനിമേറ്റർഎന്നീ കോഴ്സുകൾ ആണ് ഉള്ളത്. സൗജന്യമായി നടത്തുന്ന ഈ കോഴ്സുകൾക്ക് പത്താം ക്ലാസ് ആണ് വിദ്യാഭ്യാസ യോഗ്യത.ശനി ഞായർ മറ്റ് അവധി ദിവസങളിലും ആണ് ക്ലാസുകൾ നടത്തുന്നത്. ഒരു വർഷം 400 മണിക്കൂർ ക്ലാസും 40 മണിക്കൂർ മോട്ടിവേഷൻ ക്ലാസ് Read More…

kottayam

വൈദ്യുതി പുനസ്ഥാപിക്കൽ: കെ.എസ്.ഇ.ബിക്ക് സഹായം നൽകാൻ അഗ്‌നിരക്ഷാസേനയ്ക്കും എൽ.എസ്.ജി.ഡി.ക്കും നിർദ്ദേശം

കോട്ടയം :മൺസൂൺ അടിയന്തര സാഹചര്യം പരിഗണിച്ച് വൈദ്യുതി ലൈനുകളിൽ വീണു കിടക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്നതിന് കെ.എസ്.ഇ.ബിക്ക് ആവശ്യമായ അടിയന്തര സഹായം ചെയ്യുന്നതിന് നടപടി സ്വീകരിക്കാൻ അഗ്നിരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർദേശം നൽകി. പഞ്ചായത്തുതലങ്ങളിൽ ഇത്തരം അവസ്ഥ ഉണ്ടാവുകയാണെങ്കിൽ വൈദ്യുതി ലൈനിൽ വീണു കിടക്കുന്ന മരങ്ങളും മരച്ചില്ലകളും നീക്കുന്നതിന് പഞ്ചായത്തുതല ഏമർജൻസി റെസ്പോൺസ് ടീമുകളുടെ സഹായം കെ.എസ്.ഇ.ബി. ജീവനക്കാരുമായി ചേർന്ന് നൽകുന്നതിന് പഞ്ചായത്ത് Read More…

weather

അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലെർട്ട്

കോട്ടയം: അതിതീവ്രമായ മഴ സാധ്യതയെത്തുടർന്നു കോട്ടയം ജില്ലയിൽ ഇന്നു (വ്യാഴം, മേയ് 29)ന് കേന്ദ്ര കാലാവസ്ഥവകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. അതിശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ മേയ് 30 നുകോട്ടയം ജില്ലയിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ Read More…

obituary

മണപ്പാട്ട് ലീലാമ്മ ബേബി നിര്യാതയായി

പനച്ചികപാറ : മണപ്പാട്ട് ലീലാമ്മ ബേബി (70) നിര്യാതയായി.  മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (29-05-2025) ഉച്ചകഴിഞ്ഞ് 4.00 ന് കല്ലേക്കുളത്തുള്ള മകൻ ജോബിയുടെ ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

kottayam

അപകടകരമായി നിൽക്കുന്ന മരങ്ങൾ / ശിഖരങ്ങൾ മുറിച്ച് നീക്കണം

കോട്ടയം : അതിതീവ്രമായ മഴയുടെയും കാറ്റിന്റെയും പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിൽ വൈദ്യുതിലൈനിന് മുകളിലായി അപകടകരമായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. ഇത്തരം സന്ദർഭങ്ങളിൽ മരച്ചില്ലകൾ നീക്കം ചെയ്യുന്നതിന് മുമ്പായി വേണ്ടിവന്നാൽ വൈദ്യുതി വിച്ഛേദിക്കുന്നതിന് കെ.എസ്.ഇ.ബി. ജീവനക്കാരുടെ സേവനം ലഭ്യമാക്കണം. സർക്കാർ വകുപ്പുകളുടെ കൈവശമുള്ള ഭൂമിയിൽ ജീവനും സ്വത്തിനും അപകടകരമായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും Read More…

kadaplamattam

മത്തായി മാത്യു, (കേരള കോൺഗ്രസ് (എം) കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

കടപ്ലാമറ്റം: കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി കേരള കോൺഗ്രസ്സ് (എം) നോമിനി മത്തായി മാത്യു തെരഞ്ഞെടുക്കപ്പെട്ടു.വയല-10-ാം വാർഡിൽ നിന്നുമാണ് വിജയിച്ചത്. എൽ.ഡി.എഫ് ധാരണ പ്രകാരം ത്രേസ്യാമ്മ സെബാസ്റ്റ്യൻ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പു നടന്നത്. യു.ഡി.എഫിലെ കെ.ആർ.ശശിധരൻ നായർ ആയിരുന്നു എതിർ സ്ഥാനാർത്ഥി. മീനച്ചിൽ റബ്ബർ മാർക്കറ്റിംഗ് സഹകരണ സംഘത്തിൻ്റെ കീഴിലുള്ള കൂടല്ലൂർ ബ്ലോക്ക് റബ്ബർ ഫാക്ടറി സൂപ്പർവൈസറായി സേവനം അനുഷ്ഠിച്ചിരുന്നു. പതിമൂന്ന് അംഗ പഞ്ചായത്തിൽ എൽ.ഡി.എഫ് എട്ട് യു.ഡി.എഫ് അഞ്ച് എന്നിങ്ങനെയാണ് കക്ഷി നില.

obituary

കോരുത്തോട്ടിലെ ആദ്യകാല റേഷൻ വ്യാപാരിയും കുടിയേറ്റ കർഷകനുമായ പുളിന്താനത്ത് പി സി ജോസഫ് (കൊച്ചേട്ടൻ) അന്തരിച്ചു

കോരുത്തോട് : ആദ്യകാല റേഷൻ വ്യാപാരിയും കുടിയേറ്റകർഷനുമായിരുന്ന പുളിന്താനത്ത് പി. സി. ജോസഫ് (കൊച്ചേട്ടൻ 94) നിര്യാതനായി. സംസ്കാരം നാളെ (30.05.2025) രാവിലെ10 മണിക്ക് കോരുത്തോട് സെന്റ് ജോർജ് പള്ളിയിൽ. മൃതദേഹം ഇന്ന് (29.05.2025) വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. ഭാര്യ :പരേതയായ റോസമ്മ മറ്റപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ : മോളി, ആലിസ്, റോസമ്മ, അപ്പച്ചൻ( എൽ.ഐ.സി. ഏജന്റ് മുണ്ടക്കയം),മേരിക്കുട്ടി (റിട്ട. അദ്ധ്യാപിക ഗവ. എച്ച്. എസ് കുഴിമാവ്), കുട്ടപ്പായി (തോമസ്), സണ്ണി (പത്രം ഏജന്റ് Read More…

weather

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഒഡീഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതോടെ കേരളത്തിൽ അതിതീവ്രമഴ തുടരുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്ത് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. വയനാട്ടില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ട്യൂഷൻ സെന്‍ററുകൾ, Read More…