അമ്പാറനിരപ്പേൽ: അഞ്ചു വർഷക്കാലം അമ്പാറനിരപ്പേൽ സെന്റ്. ജോൺസ് എൽ.പി സ്കൂളിന്റെ മാനേജരായി സേവനമനുഷ്ഠിച്ച ശേഷം മംഗളാരാം ഇടവകയിലേക്ക് സ്ഥലം മാറിപ്പോകുന്ന ബഹു.ജോസഫ് മുണ്ടയ്ക്കലച്ചന് പി.റ്റി.എയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വിജി ജോർജ് അധ്യക്ഷത വഹിച്ചു. ജനങ്ങളുമായും ജനപ്രതിനിധികളുമായും നല്ല ബന്ധമുണ്ടായിരുന്ന അച്ചൻ ഏതൊരു ആവശ്യത്തിനും പിന്തുണ നൽകിയിരുന്നു എന്ന് ശ്രീ.വിജി ജോർജ് അനുസ്മരിച്ചു. സ്കൂളിൽ അച്ചന്റെ നേതൃത്വത്തിൽ നടത്താൻ കഴിഞ്ഞ വികസനപ്രവർത്തനങ്ങളെ കുറിച്ചും സ്കൂളിലെ കുട്ടികളെ ഉൾപ്പെടുത്തി അച്ചൻ നിർമ്മിച്ച ഷോർട്ഫിലിമിനെക്കുറിച്ചും സ്കൂൾ Read More…
Year: 2025
രാമപുരം മാർ അഗസ്‌തീനോസ് കോളേജ് സംപൂർണ്ണ സൗരോർജ വൈദ്യുതിയിലേക്ക്
രാമപുരം: രാമപുരം മാർ അഗസ്‌തീനോസ് കോളേജിൽ സംപൂർണ്ണ സൗരോർജ വൈദ്യുതി പദ്ധതി നടപ്പിലാക്കി. വൈദ്യുതി ഉപയോഗവും ചിലവും കുറയ്ക്കുന്നതിന് വേണ്ടി 80 KV ശേഷിയുള്ള പദ്ധതിയാണ് നടപ്പിലാക്കിയിരിക്കുന്നത്. ഇത് പരിസ്ഥിതി സൗഹൃദ ഹരിത ഉർജ്ജത്തിലേക്കുള്ള കോളേജിൻറെ ചുവടുവയ്പ്പ്പാണ്. ഉയർന്ന കാര്യക്ഷമതയുമുള്ള മോണോ പേർക്ക് ഡബിൾ ഫെയ്‌സ്ഡ് ഹാഫ് കട്ട് 150 പാനലുകളാണ് സ്ഥാപിച്ചത്. കോളേജിന്റെ ദൈനംദിന ഉപയോഗത്തിന് ശേഷമുള്ള വൈധ്യുതി KSEB ക്ക് നൽകുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പ്രസ്തുത പദ്ധതിയുടെ ഉദ്‌ഘാടനം കോളേജ് മാനേജർ റവ Read More…
ഷോർട്ട് ഫിലിം പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു
പാലാ: കവീക്കുന്ന് സെന്റ് എഫ്രേംസ് യു.പി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് കുട്ടികളും അധ്യാപകരും ചേർന്ന് നിർമ്മിക്കുന്ന ‘തിരികെ’ എന്ന ഷോർട്ട് ഫിലിമിന്റെ പോസ്റ്റർ പ്രകാശനം പാലാ രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ ബർക്കുമാൻസ് കുന്നുംപുറം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ജിനോ ജോർജ് ഞള്ളമ്പുഴ, ജോബിൻ ആർ തയ്യിൽ, പ്രിൻസി അലക്സ്, എസ്തേർ മറിയം ടോമി, ഐറീന ടോണി എന്നിവർ പങ്കെടുത്തു.
മാർ സ്ലീവാ മെഡിസിറ്റിക്കു ദേശീയ പുരസ്കാരം ലഭിച്ചു
പാലാ: എ.എച്ച്.പി.ഐ യുടെ (അസോസിയേഷൻ ഓഫ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് ഇന്ത്യ) എക്സലൻസ് ഇൻ ഹെൽത്ത്കെയർ ദേശീയ പുരസ്കാരം പാലാ മാർ സ്ലീവാ മെഡിസിറ്റിക്കു ലഭിച്ചു. ഗുജറാത്തിൽ നടന്ന ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ആശുപത്രി ഓപ്പറേഷൻസ് എ.ജി.എം.ഡോ.രശ്മി നായർ എന്നിവർ ചേർന്നു എ. എച്ച്. പി. ഐ. ഡയറക്ടർ ജനറൽ ഡോ. ഗിരിധർ ഗ്യാനിയിൽ നിന്നു പുരസ്കാരം ഏറ്റു വാങ്ങി. എക്സലൻസ് ഇൻ ഹോസ്പിറ്റൽ ഓപ്പറേഷൻസ് Read More…
കാർഷിക മേഖലയിൽ ശക്തമായ ഇടപെടലുണ്ടാകുമെന്ന് ഉറപ്പു ലഭിച്ചു : പി.സി.ജോർജ്
കേരളത്തിന്റെ കാർഷിക മേഖലയിൽ പ്രത്യേകിച്ച് റബ്ബർ,സുഗന്ധവ്യഞ്ജനം ഉൾപ്പടെയുള്ള മേഖലയ്ക്ക് താങ്ങാവുന്ന ഇടപെടലുകൾ ഉണ്ടാകുമെന്ന് കേന്ദ്ര-സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചതായി പി.സി. ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി അംഗത്വം സ്വീകരിച്ച ശേഷം കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പീയുഷ് ഗോയലുമായി വിശദമായ ചർച്ച നടത്തിയതായും, അദ്ദേഹവുമായുള്ള ചർച്ചയിൽ കേരളത്തിന്റെ കാർഷിക മേഖലയെ രക്ഷിക്കാൻ സമഗ്രമായ പഠനം നടത്തി എങ്ങനെ കാർഷിക മേഖലയെ രക്ഷപ്പെടുത്താം എന്നതിനെ സംബന്ധിച്ച് വിശദമായ പദ്ധതി തയ്യാറാക്കുവാൻ കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരായ വി.മുരളീധരൻ,രാജീവ് Read More…
കേരള വനിതാ കോൺഗ്രസ് (എം) ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് സിസി ജയിംസ് ഐപ്പൻപറമ്പിൽ കുന്നേലിൻ്റെ പിതാവ് കെ ജെ സെബാസ്റ്റ്യൻ നിര്യാതനായി
കേരള വനിതാ കോൺഗ്രസ് (എം) ഭരണങ്ങാനം മണ്ഡലം പ്രസിഡണ്ടും, ചൂണ്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായ സിസി ജെയിംസ് ഐപ്പൻ പറമ്പിക്കുന്നേലിന്റെ പിതാവ്, കെ. ജെ സെബാസ്റ്റ്യൻ (83) കുഴിവേലി, തുരുത്തിപള്ളി നിര്യാതനായി. മൃതസംസ്കാരം നാളെ (ശനി) രാവിലെ 11 മണിക്ക് തുരുത്തിപ്പളിളി സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പള്ളിയിൽ.
രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നതിനുള്ള രൂപരേഖയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റ് : ജി. ലിജിൻ ലാൽ
രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നതിനുള്ള രൂപരേഖയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ അഭിപ്രായപ്പെട്ടു. നികുതിഭാരം അടിച്ചേൽപ്പിക്കാതെ വികസിത ഭാരതമെന്ന മഹാലക്ഷ്യത്തിലേക്കുള്ള റോഡ് മാപ്പാണ് ധനമന്ത്രി വരച്ചുകാട്ടിയത്. രാജ്യത്തെ അഭൂത പൂർവ്വമായ വികസനത്തിലേക്ക് നയിക്കുന്നതിനുള്ള രൂപരേഖയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ അഭിപ്രായപ്പെട്ടു. പാവപ്പെട്ടവരെയും സാധാരണക്കാരെയും കർഷകരെയും ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള നിർദേശങ്ങളാണ് ബജറ്റിൽ ഉള്ളത്. റെയിൽവേ ഇടനാഴികളും Read More…
പാലാ ഡിപ്പോയുടെ ദീർഘദൂര സർവ്വീസുകൾ വെട്ടിക്കുറയ്ക്കുന്നു
പാലാ: കുടിയേറ്റ മേഖലയിലേക്ക് വർഷങ്ങളായി സർവ്വീസ് നടത്തുന്ന ദീർഘ ദൂര സർവ്വീസുകൾ പലതും ഒന്നൊന്നായി വെട്ടിക്കുറയ്ക്കുവാൻ നടപടി ആരംഭിച്ചു. വയനാട്ടിലെ കുടിയേറ്റ പ്രദേശത്തേക്ക് കാലങ്ങളായി സർവ്വീസ് നടത്തി വരുന്ന പാലാ- പെരിക്കല്ലൂർ സർവ്വീസിനാണ് ആദ്യ പ്രഹരം നൽകിയിരിക്കുന്നത്.ഈ സർവ്വീസ് സുൽത്താൻ ബത്തേരി വരെ സർവ്വീസ് നടത്തിയാൽ മതിയെന്നാണ് കോർപ്പറേഷൻ്റെ ഉത്തരവ്. 35000 മുതൽ 50000 രൂപ വരെ വരുമാനം ലഭിച്ചുകൊണ്ടിരുന്ന സർവ്വീസ് കൂടിയാണിത്.പെരികല്ലൂർ നിന്നും പുറം ലോകത്തേയ്ക്കുള്ള ആദ്യ സർവ്വീസും ഇതു തന്നെയാണ്. സർവ്വീസ് വെട്ടി കുറച്ചതിനെ Read More…
ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി പരിശീലനം സംഘടിപ്പിച്ചു
ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി വോളന്റീർമാർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ യോഗം ഉദ്ഘാടനം ചെയ്തു. JPHN സി. റജിമോൾ പദ്ധതി വിശദീകരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീകാന്ത് കെ ജി ക്ലാസ്സ് നയിച്ചു. വാർഡ് കുടുംബശ്രീ ചെയർപേഴ്സൺ രാഖി അനിൽ സ്വാഗതം ആശംസിച്ചു. സി. ജിസ്‌മോൾ ജോബി, ആശ പ്രവർത്തക മോളി മാത്യു അംഗൻവാടി അധ്യാപകരായ മിനി സതീശ്, ഇന്ദു ഗോപി, സി. ലിജോമോൾ ജേക്കബ്, സി Read More…
അരീക്കര സെന്റ് റോക്കീസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ തിരുനാളിനു കൊടിയേറി
അരീക്കര: കോട്ടയം അതിരൂപതയിൽ 1900 ൽ സ്ഥാപിതമായ അരീക്കര സെന്റ് റോക്കീസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ പരിശുദ്ധ കന്യകാ മറിയത്തിന്റെ ശുദ്ധീകരണ തിരുനാളിനും വിശുദ്ധ റോക്കീസിൻ്റെ തിരുനാളിനും കൊടിയേറി. രാവിലെ ഇടവക വികാരി ഫാദർ സ്റ്റാനി ഇടത്തിപറമ്പീൽ പതാക ഉയർത്തി തുടർന്ന് ലദീഞ്ഞ്, ദിവ്യബലി, നൊവേന ഫാ വിൻസൺ പുളീവേലിൽ നേതൃത്വം നൽകി. തുടർന്ന് 12 മണീക്കൂർ ആരാധന വാർഡ് അടിസ്ഥാനത്തിൽ, വൈകുന്നേരം 6.15 ന് ആരാധന സമാപനം, മെഴുകുതിരി പ്രദക്ഷിണം , ക്നായിതോമായുടെ പ്രതിമ അനാച്ഛാദനം, Read More…