ഡിസംബർ 14 ശനിയാഴ്ച രാവിലെ 8 മണി മുതൽ വൈക്കം സത്യാഗ്രഹ ഹാളിൽ വെച്ച് ഹൂലാഹൂപ്പ് സ്പിൻ ചെയ്ത് വേൾഡ് റെക്കോഡിൽ ഇടം പിടിക്കാനൊരുങ്ങുകയാണ് റുമൈസ ഫാത്തിമ എന്ന 8 വയസ്സുകാരി. നിലവിലുള്ള റെക്കോർഡ് 1 മണിക്കൂർ 48 മിനിറ്റാണ്. വൈക്കം മുൻ വൈസ് ചെയർമാൻ അബ്ദുൽ സലാം റാവുത്തറുടെയും സീന റാവുത്തറുടെയും കൊച്ചുമകളും , കൊടുങ്ങല്ലൂർ മാനം കേരിൽ മുഹമ്മദ് റഫീഖ്, സിനിയ ദമ്പതികളുടെ ഇരട്ട കുട്ടികളിൽ ഇളയ മകളുമാണ് റുമൈസ ഫാത്തിമ. കൊടുങ്ങല്ലൂർ ഭാരതിയ Read More…
Month: August 2025
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ബൈക്ക് യാത്രക്കാരായ അരുവിക്കുഴി സ്വദേശി ബിനുമോൻ ( 47), കൂരോപ്പട സ്വദേശി സുരേഷ് ബാബു ( 57) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 11 മണിയോടെ മൂഴൂർ – തറക്കുന്ന് റൂട്ടിൽ തറക്കുന്ന് ഭാഗത്ത് വച്ചായിരുന്നു അപകടം
ഈരാട്ടുപേട്ട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് പ്ലാശ്നാൽ സെന്റ്. ആന്റണിസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കം കുറിച്ചു
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും കേരളം സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2024 ന്റെ ബ്ലോക്കുതല ഉത്‌ഘാടനം പ്ലാശ്നാൽ St. ആന്റണിസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ പാലാ എം. എൽ. എ ശ്രീ. മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മറിയാമ്മ ഫെർണാണ്ടസ്, വൈസ് പ്രസിഡന്റ് ശ്രീ. കുര്യൻ തോമസ് നെല്ലുവേലിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കടപ്ലാക്കൽ കെ. സി.തോമസ് (85) നിര്യാതനായി
കടുവാമുഴി: കടപ്ലാക്കൽ കെ. സി. തോമസ് (85) നിര്യാതനായി. ഭൗതീകശരീരം നാളെ രാവിലെ 9.30ന് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രുഷകൾ നാളെ (11-12-2024) ഉച്ചകഴിഞ്ഞ് 2.30 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: (പരേത ) എൽസി മടിയ്ക്കാങ്കൽ, പെരിങ്ങുളം. മക്കൾ : ജൂബി, ഷൈബി, ഷീനു. മരുമക്കൾ: മഞ്ജു മുണ്ടമറ്റം പ്ലാശനാൽ, അജിത് പതിയിൽ (മോനിപ്പള്ളി).
പൂഞ്ഞാർ ഇലക്ട്രിസിറ്റി ഓഫീസിന് മുൻപിൽ “കുറുവാ സംഘം ഇലക്ട്രിസിറ്റി ബോർഡ് “എന്ന ബോർഡ് സ്ഥാപിച്ചു
പൂഞ്ഞാർ : അന്യായമായി, കുത്തനെ വർധിപ്പിച്ച വൈദ്യുതി ചാർജ് വർധന, പിൻവലിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട്, വ്യത്യസ്തമായ സമര പരിപാടിയുമായി കോൺഗ്രസ്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി. പൂഞ്ഞാർ ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിനു ശേഷം,KSEB, പൂഞ്ഞാർ സെക്ഷൻ ഓഫീസിന് മുൻപിൽ ” കുറുവാ സംഘം ഇലക്ട്രിസിറ്റി ബോർഡ് ” എന്ന ബാനർ സമരക്കാർ സ്ഥാപിച്ചു തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിന് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ് മുതിരേന്തിക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി Read More…
കരുതലും കൈത്താങ്ങും; പരാതി പരിഹാര അദാലത്ത് 13 ന് പാലായിൽ
പാലാ : – താലൂക്ക് അടിസ്ഥാനത്തിൽ ജനങ്ങളുടെ പരാതികളും അപേക്ഷകളും തീർപ്പാക്കുന്നതിനായി മന്ത്രിമാർ പങ്കെടുക്കുന്ന മീനച്ചിൽ താലൂക്ക് തല അദാലത്ത് 13ന് രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ പാലാ മുനിസിപ്പൽ ടൗൺഹാളിൽ വച്ച് നടത്തപ്പെടും. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻഅദാലത്ത് ഉദ്ഘാടനം ചെയ്യും. എം. പി. മാർ എം.എൽ.എമാർ തുടങ്ങിയവർ പ്രസംഗിക്കും. താലൂക്കിലെ വിവിധ വകുപ്പുകളുടെ മേധാവികൾ Read More…
ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു
പാലാ: പാലാ സെന്റ് തോമസ് കോളേജ് എൻ എസ് എസ് യൂണിറ്റും, ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും സംയുക്തമായി കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി എഴുപത്തഞ്ച് ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിബി ജെയിംസിന്റെ അധ്യക്ഷതയിൽ പാലാ എം എൽ എ മാണി സി കാപ്പൻ നിർവഹിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ട ലയൺസ് 318B ഡിസ്ട്രിക്ട് ഗവർണർ MJF ലയൺ ആർ വെങ്കിടാചലം മുഖ്യപ്രഭാഷണം Read More…
ഇടതു സർക്കാർ വില വർദ്ധനവിന്റെ ഫാക്റി: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: കേരളം ഭരിക്കുന്ന ഇടതു സർക്കാർ വിലക്കയറ്റം സൃഷ്ടിക്കുന്ന ഫാക്ടറിമാത്രമാണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. അരി ഉൾപ്പടെയുള്ള നിത്യോപയോക സാധനങ്ങളുടെ വില ദിനംപ്രതി വർദ്ധിക്കുമ്പോളും വിപണിയിൽ ഇടപെടാതെ സർക്കാർ കൊള്ളക്ക് നേതൃത്വം നൽകുകയാണെന്നും സജി ആരോപിച്ചു. റബറിന് 250 രൂപാ തറവില പ്രഖ്യാപിക്കും എന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സംസ്ഥാന സർക്കാർ കർഷകരെ വഞ്ചിച്ച ശേഷം എന്തിനും ഏതിനും കേന്ദ്രസർക്കാരിനെ കുറ്റം പറഞ്ഞ് തടിതപ്പാൻ ശ്രമിക്കുകയാണെന്നും, വയനാട് ദുരന്തബാധിതർക്ക് മുന്നിൽ കേന്ദ്ര Read More…
ജില്ലയിൽ ചെങ്കല്ല് ഖനനത്തിന് അനുമതി നൽകണം: ജനാധിപത്യ കേരളാ കോൺഗ്രസ്
കടുത്തുരുത്തി: കോട്ടയം ജില്ലയിൽ ചെക്കല്ല് ഖനനത്തിന് നിയമപരമായി അനുമതി നൽകണമെന്ന് ജനാധിപത്യകേരളാ കോൺഗ്രസ് കടുന്തുരുത്തി നിയോജകമണ്ടലം കമ്മറ്റി അധികാരികളോട്ആവശ്യപെട്ടു. കഴിഞ്ഞ കുറേ നാളുകളായി ജിയോളജി, പഞ്ചായത്ത് അധികാരികൾ ചെങ്കല്ല് പെർമിറ്റ് അപേക്ഷകൾ പാസാക്കുന്നില്ലാത്തതിനാൽ ഈ മേഖലയിലെ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണ്. ചെങ്കല്ലിന്റെ ദൗർലഭ്യം മൂലം നിർമ്മാണ മേഖല പ്രതിസന്ധിയിലാണന്നും ജനാധിപത്യ കേരളാ കോൺഗ്രസ് ചൂണ്ടിക്കാട്ടി. ജനാധിപത്യ കേരളാ കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറും നിയോജകമണ്ഡലം പ്രസിഡന്റും മായ സന്തോഷ് കുഴിവേലിൽ യോഗം ഉത്ഘാടനം ചെയ്തു. പാപ്പച്ചൻ വാഴയിൽ Read More…
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ ടൗണിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രാമപുരം സ്വദേശി വിഷ്ണുവിന് ( 27) പരുക്കേറ്റു. ഭരണങ്ങാനത്തിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കൊല്ലം സ്വദേശി അജക്സ് ജോസിന് ( 18 ) പരുക്കേറ്റു. ഞായറാഴ്ച്ച രാത്രിയിലായിരുന്നു 2 അപകടങ്ങളും.