Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: തിങ്കളാഴ്ച്ച രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ -തൊടുപുഴ റൂട്ടിൽ കൊല്ലപ്പള്ളി ഭാ​ഗത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു കിടങ്ങൂർ സ്വ​ദേശി അലൻ രാജുവിന്( 21) ​ഗുരുതര പരുക്കേറ്റു.

രാത്രി 10 മണിയോടെയാണ് സംഭവം. നീണ്ടൂരിനു സമീപം വിവാഹ വിരുന്നിൽ പങ്കെടുക്കാനെത്തിയ തൃശൂർ സ്വദേശി ഫ്രാൻസിസിന് ( 72) ബൈക്ക് ഇടിച്ചു പരുക്കേറ്റു. കല്യാണ വീട്ടിൽ നിന്നിറങ്ങി റോഡ് കുറുകെ കടക്കുന്നതിനിടെ നീണ്ടൂർ – കല്ലറ റൂട്ടിലാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *