mundakkayam

മുണ്ടക്കയത്ത് പുതിയ സബ് ട്രഷറി നിർമ്മിക്കുന്നതിനായി 1.75 കോടി രൂപ അനുവദിച്ചു

മുണ്ടക്കയത്ത് സബ് ട്രഷറിക്ക് സ്വന്തമായി ഒരു കെട്ടിടം വേണമെന്നുള്ളത് ദീർഘകാലമായ ആവശ്യമായിരുന്നു. നിലവിൽ രണ്ടാം നിലയിൽ വാടക മുറിയിൽ വളരെ പരിമിതമായ സൗകര്യങ്ങളിലാണ് മുണ്ടക്കയം സബ് ട്രഷറി പ്രവർത്തിച്ച് വരുന്നത്.

ഇതുമൂലം പ്രായാധിക്യമുള്ള പെൻഷൻകാർ അടക്കമുള്ള ട്രഷറി ഇടപാടുകാർ വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഈ സാഹചര്യങ്ങൾ എല്ലാം കണക്കാക്കി മുണ്ടക്കയത്ത് പുതിയ സബ് ട്രഷറി നിർമ്മിക്കുന്നതിനായി 1.75 കോടി രൂപ അനുവദിച്ചു. മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ഗ്രാമപഞ്ചായത്ത് ലഭ്യമാക്കിയ 10 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുക.

ട്രഷറി കെട്ടിടത്തിന്റെ ഔപചാരിക നിർമ്മാണ ഉദ്ഘാടനം മെയ് 5-)o തിയതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ബഹു. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ശ്രീ.കെ.എൻ ബാലഗോപാൽ നിർവഹിക്കും. ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിനുള്ള സ്വാഗത സംഘ രൂപീകരണയോഗം മുണ്ടക്കയം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *