കോട്ടയം: ജില്ലയിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതിനാലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാലും ജൂലൈ നാല്, അഞ്ച്, ആറ് തീയതികളിൽ ജില്ലയിലെ എല്ലാവിധ ഖനനപ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി.
പാലാ: ബി.ജെ.പി പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ ആദ്യകാല മണ്ഡലം പ്രസിഡന്റുമാരെ ആദരിച്ചു. പാലാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഹാളിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ നിർവാഹക സമിതിയംഗവും മുതിർന്ന നേതാവുമായ ശ്രീ.ഏറ്റുമാനൂർ രാധാകൃഷ്ണൻ ആദ്യകാല പ്രസിഡന്റുമാരെ പൊന്നാട അണിയിച്ചു. തുടർന്ന് നടന്ന ഉദ്ഘാടന യോഗത്തിൽ കേരളത്തിലും ബി.ജെ.പിയ്ക്ക് രാഷ്ട്രീയ മാറ്റങ്ങൾക്ക് കരുത്തുണ്ട് എന്നും അത് പാലായിൽ നിന്നും ആരംഭിക്കാനുള്ള കരുത്ത് മുത്തോലി ഗ്രാമപഞ്ചായത്ത് ഭരണത്തിൽ നിന്നും Read More…
പാലാ: പാല റിംങ് റോഡിൻ്റെ രണ്ടാം ഘട്ട നിർമ്മാണത്തിനായുള്ള വിശദമായ രൂപരേഖ (ഡി.പി.ആർ) തയ്യാറാക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രച്ചർ ഇൻവസ്റ്റ്മെൻ്റ് ഫണ്ട് ബോർഡ് (കിഫ്ബി) നടപടി ആരംഭിച്ചു. ഒന്നാം ഘട്ടത്തിൻ്റെ തുടർച്ചായി പൊൻകുന്നം റോഡിലെ പന്ത്രണ്ടാം മൈലിൽ നിന്നും ഭരണങ്ങാനം റോഡിലെ ചെത്തിമറ്റം വരെയാണ് നിർദ്ദിഷ്ഠ രണ്ടാം ഘട്ടം . ഒന്നാം ഘട്ടത്തിനു നൽകിയിരുന്ന ഭരണാനുമതിയിൽ മിച്ചമുണ്ടായിരുന്ന തുക രണ്ടാം ഘട്ടത്തിൻ്റെ പൂർണ്ണമായ പൂർത്തീകരണത്തിന് തികയുമായിരുന്നില്ല. ഇതേ തുടർന്ന് കിഫ്ബി ഉന്നതതല സംഘവും റോഡ് ഫണ്ട് ബോർഡ്, പൊതുമരാമത്ത് Read More…
മുഖ്യമന്ത്രി പിണറായി വിജയൻറെ പൊലീസ് അകമ്പടിവാഹനം അമിത വേഗതയിൽ പോയ സംഭവത്തിൽ റിപ്പോർട്ട് തേടി പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. പാലാ കോഴ ഭാഗത്ത് വെള്ളിയാഴ്ച്ച പൊലീസ് അകമ്പടി വാഹനം അപകടരമായ രീതിയിൽ പോയതിനെ കുറിച്ചാണ് കുറുവിലങ്ങാട് എസ്എച്ച്ഒ യോട് റിപ്പോർട്ട് തേടിയത്. മജിസ്ട്രേറ്റിന്റെ വാഹനം ഉൾപ്പടെ അപകടത്തിലാഴ്ത്തുന്ന വിധത്തിലായിരുന്നു പൊലീസ് അകമ്പടി വാഹനം കടന്ന് പോയത്. കുരുവിലങ്ങാട് എസ്എച്ച്ഒ യെ കോടതിയിൽ വിളിച്ചു വരുത്തിയാണ് ഫസ്റ്റ് ക്ലാസ്സ് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ജി Read More…