kuravilangad

ദേവമാതായിൽ അന്തർദേശീയ സെമിനാർ ആരംഭിച്ചു

കുറവിലങ്ങാട്: ദേവമാതാ കോളേജ് വിമൻസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന അന്തർദേശീയ സെമിനാർ കുറവിലങ്ങാട് ദേവമാതാ കോളെജിൽ ആരംഭിച്ചു.

ദി മില്ലനിയൽ വുമൺ ആൻറ് ക്വസ്റ്റിൻ ഓഫ് ഇൻക്ലൂഷൻ എന്ന സെമിനാറിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പ്രതിനിധികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

കോളേജ് പ്രിൻസിപ്പൽ ഡോ.സുനിൽ സി.മാത്യുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ.എൽ. സുഷമ സെമിനാർ ഉദ്ഘാടനം ചെയ്തു.

കോളെജ് ബർസാർ റവ.ഫാ.ജോസഫ് മണിയഞ്ചിറ, ഡോ.സി. ഫാൻസി പോൾ, ശ്രീമതി വിദ്യ ജോസ് എന്നിവർ സംസാരിച്ചു. സെമിനാറിൻ്റെ ആദ്യദിനത്തിലെ വിവിധ സെഷനുകളിൽ പ്രശസ്ത നോവലിസ്റ്റ് പ്രൊഫ. ഡോ.ജിസ ജോസ് ഉൾപ്പെടെയുള്ളവർ പ്രഭാഷണം നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *