മുണ്ടക്കയം : സാമൂഹികവും, സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന പട്ടിക വർഗ കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ പുഞ്ചവയലിലും, കോരുത്തോട് ഗ്രാമപഞ്ചായത്തിലെ കുഴിമാവിലും പ്രവർത്തിക്കുന്ന നവീകരിച്ച പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലുകളുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ചടങ്ങുകളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു. രണ്ട് പ്രീമെട്രിക് ഹോസ്റ്റലുകളും കാലപ്പഴക്കത്താൽ ജീർണാവസ്ഥ മൂലം പെൺകുട്ടികൾക്ക് സുരക്ഷിതമായി താമസിക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. Read More…


