കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ഭിന്നശേഷിക്കാർക്കായുള്ള പദ്ധതിപ്രകാരം മൂന്നുപേർക്കു കൂടി ഇലക്ടിക് വീൽചെയർ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, സ്ഥിരം സമിതി അധ്യക്ഷരായ പി.എം. മാത്യു, മഞ്ജു സുജിത്ത്, ഹൈമി ബോബി, പി.ആർ. അനുപമ, അംഗങ്ങളായ കെ.വി. ബിന്ദു, നിർമ്മലാ ജിമ്മി, ടി.എൻ. ഗിരീഷ് കുമാർ, ശുഭേഷ് സുധാകരൻ, രാജേഷ് വാളിപ്ലാക്കൽ, ടി.എസ്. ശരത്, Read More…
kottayam
വേനൽ മഴ കനക്കുന്നതിന് മുൻപ് നെല്ല് സംഭരിക്കണം: സന്തോഷ് കുഴിവേലിൽ
കോട്ടയം: വേനൽ മഴ കനക്കുന്നതിന് മുൻപ് സംസ്ഥാനത്തെ കൊയ്ത്ത് കഴിഞ്ഞ നെല്ല് മുഴുവൻ സംഭരിച്ച് നെൽ കർഷകരെ സംരക്ഷിക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ പ്രസ്താവനയിൽ ആവശ്യപെട്ടു. മില്ല്കാരും ഏജന്റുമാരും ചേർന്ന് താരയുടെ പേരിൽ കർഷകരെ ചൂഷണം ചെയ്യുന്നത് തടയണം. ക്വിറ്റലുകണക്കിന് നെല്ലാണ് പാടത്ത് കെട്ടി കിടക്കുന്നതെന്നും ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ ചൂണ്ടിക്കാട്ടി.
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ജാർഖണ്ഡ് സംഘം കോട്ടയത്തെത്തി
കോട്ടയം :കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളും ഭരണനേട്ടങ്ങളും നേരിട്ടു മനസ്സിലാക്കി ജാർഖണ്ഡ് ജനപ്രതിനിധി സംഘം. അവിടുത്തെ 16 ജില്ലാ പരിഷത്ത് പ്രസിഡന്റുമാരും ഒരു വൈസ് പ്രസിഡന്റും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കോട്ടയം ജില്ലാ പഞ്ചായത്ത് സന്ദർശിച്ചത്. കിലയിലെ പഠനക്ലാസ്സുൾപ്പെടെ നാലുദിവസത്തെ സന്ദർനമാണ് സംഘം കേരളത്തിൽ നടത്തുന്നത്. കോട്ടയത്തെത്തിയ സംഘത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, മുൻ പ്രസിഡന്റുമാരായ കെ.വി. ബിന്ദു, നിർമല ജിമ്മി, സ്ഥിരം സമിതി അധ്യക്ഷരായ Read More…
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ( SPG ) അദ്ധ്യാപകർക്കായുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു
കോട്ടയം : കുട്ടികളെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഇരകളാകുന്നതിൽ നിന്നും സംരക്ഷിക്കുക, ലഹരി വസ്തുക്കളുടെ ദുരുപയോഗത്തിനെതിരെ പോരാടാൻ സജ്ജരാക്കുക, നിയമലംഘനം തടയുക, ഓരോ കുട്ടിക്കും ചുറ്റും അദൃശ്യമായ സംരക്ഷണ ഭിത്തി കെട്ടിപ്പടുക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരളാ പോലീസ് ആവിഷ്കരിച്ച സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ( SPG ) അദ്ധ്യാപകർക്കായുള്ള പരിശീലന പരിപാടി കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ. ഷാഹുൽ ഹമീദ് എ IPS അവർകൾ ഉദ്ഘാടനം നിർവഹിച്ചു. വൈക്കം DYSP അധ്യക്ഷനായിരുന്ന Read More…
ഇടതു സർക്കാർ കേരളത്തെ മയക്കമരുന്ന് മാഫിയായുടെ താവളമാക്കി: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: കേരളത്തിൽ 8 വർഷമായി ദുർഭരണം നടത്തുന്ന ഇടതു സർക്കാർ കേരളം മയക്കുമരുന്ന് മാഫിയായുടെ താവളമാക്കി എന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. കലാലയങ്ങളിലെ ഹോസ്റ്റലുകൾ മയക്ക്മരുന്നിന്റെ വിപണന കേന്ദ്രങ്ങളായി മാറ്റിയിരിക്കുകയാണെന്നും, SFI ആണ് മയക്കുമരുന്ന് വിതരണത്തിന്റെ മൊത്തക്കച്ചടക്കാർ എന്നും സജി കുറ്റപ്പെടുത്തി. മയക്കുമരുന്നിന് അടിമയായ വിദ്യാർത്ഥി നേതാക്കളാണ് റാഗിങ്ങിനും കൊലപാതത്തിനും പോലും നേതൃത്വം നൽകുന്നത് എന്നും ഈ സാഹചര്യത്തിൽ കലാലയ രാഷ്ട്രിയം നിരോധിക്കാൻ സർക്കാർ തയാറകണം എന്നും സജി ആവശ്യപ്പെട്ടു. Read More…
ദർശന നാടക അവാർഡുകൾ വിതരണം ചെയ്തു
കോട്ടയം: ദർശന സാംസ്കാരികേന്ദ്രം സംഘടിപ്പിച്ച 14 മത് അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിന്റെ അവാർഡ് വിതരണം പ്രശസ്ത നടനും സംവിധായകനുമായ മോഹൻ അയിരൂർ നിർവഹിച്ചു. ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാദർ എമിൽ പുള്ളിക്കാട്ടിൽ അധ്യക്ഷത വഹിച്ച യോഗം കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ അക്ഷര ജ്വാലയുടെ അനന്തരം എന്ന നാടകത്തിന് മുകളിൽ ഫൗണ്ടേഷൻ എവറോളിംഗ് ട്രോഫിയും ഇരുപത്തിഅയ്യായിരം രൂപ ക്യാഷ് അവാർഡും സമ്മാനിച്ചു. കൂടാതെ വിവിധ വിഭാഗങ്ങളിലായി നിരവധി അവാർഡുകൾ Read More…
വിദ്യാർഥികൾക്കിടയിൽ വായന ലഹരിയാക്കി മാറ്റണം: മന്ത്രി വി.എൻ. വാസവൻ
കോട്ടയം: വിദ്യാർഥികൾക്കിടയിൽ വായന ലഹരിയാക്കി മാറ്റാൻ കഴിയണമെന്നും അധസംസ്‌കാരത്തെ പ്രതിരോധിക്കുന്ന ഏറ്റവും നല്ല മാർഗമാണ് വായനയെന്നും സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ. കുട്ടികളിലെ അക്കാദമിക് മികവും ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ കുട്ടിയെയും ഓരോ യൂണിറ്റായി കണ്ട് അവന്റെ അഭിരുചികൾക്കനുസരിച്ചുള്ള വികാസം സാധ്യമാക്കാൻ ഓരോ അധ്യാപകനും കഴിയണം. കുട്ടികൾക്ക് Read More…
കോട്ടയം അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങി
കോട്ടയ: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം. കോട്ടയം അനശ്വര തീയ്യറ്ററിലാരംഭിച്ച മേളയ്ക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. തിരിതെളിച്ചു. കോട്ടയത്ത് ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ഇങ്ങനെയൊരു ചലച്ചിത്രോത്സവം നടത്താൻ കഴിയുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. മേളയുടെ ഫെസ്റ്റിവൽ ബുക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക് നൽകി പ്രകാശനം ചെയ്തു. കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയാണ് അഞ്ചു ദിവസം നീളുന്ന ചലച്ചിത്രോത്സവം നടത്തുന്നത്. സംവിധായകരായ Read More…
നെൽകർഷകരെ ചൂഷണം ചെയ്യാൻ സർക്കാർ കൂട്ട് നിൽക്കുന്നു: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: ബ്രോക്കർമാരും, മില്ലുകാരും, പാഡി ഓഫീസർമാരും ചേർന്ന് നെൽകർഷകരെ ചൂഷണം ചെയ്യുകയാണെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാനും തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്ററുമായ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. ഒത്തുകളി മൂലം നെൽ കർഷകർ ആത്മഹത്ത്യയുടെ വക്കിലാണെന്നും പറഞ്ഞു. കൊയ്ത്തിന് വേണ്ടിടത്തോളം യന്ത്രങ്ങളുടെയും , മില്ലുകളുടെയും ക്രമീകരണമുണ്ടാക്കാൻ സർക്കാർ തയാറാകണമെന്നും സജി ആവശ്യപ്പെട്ടു. കർഷകർ കൊയ്ത് കൂട്ടിയിരിക്കുന്ന നെല്ലിന് കിഴിവ് അവശ്യപ്പെട്ട് കർഷകരെ ചൂഷണം ചെയ്യാൻ പാഡി ഓഫീസർമാർ ഒത്താശ ചെയ്തു കൊടുക്കുന്നത് സർക്കാർ കണ്ടില്ല എന്ന് Read More…
കോട്ടയത്തെ വികസന പ്രവർത്തനങ്ങൾ പുനരാരംഭിക്കണം: മുഖ്യമന്ത്രിയെ കാണുമെന്ന് തിരുവഞ്ചൂർ
കോട്ടയം : കോട്ടയം നിയോജക മണ്ഡലത്തിലെ തടസപ്പെട്ടു കിടക്കുന്ന വികസന പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കോടിമതയിൽ എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പുനർ നിർമ്മിച്ച മഠത്തിപ്പറമ്പ് കാക്കാല പറമ്പ് കൂവപ്പാടം റോഡുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പ്രയത്നത്തിന്റെ ഫലമായി മാത്രമേ ഒരു നാടിന് ഉയർച്ച ഉണ്ടാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മുനിസിപ്പൽ കൗൺസിലർ ജയചന്ദ്രൻ ചീരോത്ത് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ ജയമോൾ ജോസഫ്, Read More…











