pala

ട്വന്റി20 പാർട്ടി പ്രതിനിധി സമ്മേളനം പാലായിൽ

പാലാ: ട്വന്റി20 പാർട്ടി പാലാ നിയോജകമണ്ഡലം പ്രതിനിധി സമ്മേളനം ഫെബ്രുവരി 11 (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 3:30 ന് പാലാ കോഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. കോട്ടയം ജില്ലാ കോർഡിനേറ്റർ സജി തോമസ്, എറണാകുളം ജില്ലാ കോർഡിനേറ്റർ സന്തോഷ്‌ വർഗീസ്, സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ്‌ മെമ്പർ ജോർജ് ജോസഫ് പകലോമറ്റം തുടങ്ങിയവർ പങ്കെടുക്കും.

erattupetta

മെറിറ്റ് ഡേ ആഘോഷിച്ചു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം മെറിറ്റ് ഡേ ആഘോഷിച്ചു. നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിൻസിമോൾ ജോസഫ്, ബി എഡ് സെൻ്റർ പ്രിൻസിപ്പൽ റോസ്ലിറ്റ് മൈക്കിൾ,ഹെഡ്മിസ്ട്രസ്സ് ബീനാ മോൾ കെ.എസ്.,എസ്. എം. ഡി. സി ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ,സ്റ്റാഫ് സെക്രട്ടറി ജയചന്ദ്രൻ എം., എൽസമ്മ ജേക്കബ്,കുമാരി ഗ്രീഷ്മ വിനോദ് എന്നിവർ പ്രസംഗിച്ചു. Read More…

poonjar

എൽ ഡി എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ബഹുജന സദസ്സ് സംഘടിപ്പിച്ചു

പൂഞ്ഞാർ: കേന്ദ്ര സർക്കാരിൻ്റ കേരളത്തോടുള്ള അവഗണനക്കെതിരെ എൽ ഡി എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സദസ്സ് ജനതാദൾ ജില്ലാ കമ്മറ്റിയംഗം മാഹിൻ തലപ്പള്ളി ഉദ്ഘാടനം ചെയ്തു. സി പി ഐ എം ലോക്കൽ സെക്രട്ടറി മധുകുമാർ അധ്യക്ഷത വഹിച്ചു.നേതാക്കളായ ജോഷി മൂഴിയാങ്കൽ,രമേശ് വെട്ടിമറ്റം,ഗീത നോബിൾ, തോമസുകുട്ടി കരിയാപുരയിടം, മിഥുൻ ബാബു, ഷോജി അയലുക്കുന്നേൽ, മോഹനൻ നായർ,വി.വി ജോസ്,സണ്ണി വാവലാങ്കൽ, സുനിൽ പാണ്ടൻകല്ലേൽ, പോൾ പുത്തൻപുര തുടങ്ങിയവർ പ്രസംഗിച്ചു.

poonjar

പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻ്ററി സ്കൂളിൽ സയൻസ് ഫെസ്റ്റ്

പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻ്ററി സ്കൂളിലെ യു.പി. സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സയൻസ് ഫെസ്റ്റ് നടന്നു. സ്കൂൾ മാനേജർ ഫാ. സിബി മഞ്ഞക്കുന്നേൽ സി.എം.ഐ. ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിൻ്റെ ഭാഗമായി സ്കൂളിലെ യു.പി. ഹാളിൽ കുട്ടികൾ തയ്യാറാക്കിയ സയൻസ് പാർക്ക് ശ്രദ്ധേയമായി. വിദ്യാർത്ഥികൾ അവരുടെ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ പാർക്കിൽ സജ്ജീകരിച്ചിരുന്നു. പി.റ്റി.എ. പ്രസിഡൻ്റ് പ്രസാദ് കുരുവിള സയൻസ് പാർക്കിലെ ബസ്സർ ഗെയിം കോർണർ ഉദ്ഘാടനം ചെയ്തു. റെജി സാർ സ്വാഗതവും സോൻസി ടീച്ചർ Read More…

erattupetta

ഈരാറ്റുപേട്ട വടക്കേക്കരയിൽ തീവ്രവാദ വിരുദ്ധ കേന്ദ്രമല്ലാ, മിനി സിവിൽ സ്റ്റേഷൻ മതി എന്നീ ആവശ്യം ഉയർത്തി യു.ഡി.എഫ് ബഹുജന സദസ് നടത്തി

ഈരാറ്റുപേട്ട: ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രഥമായ നിലയിൽ സേവന പ്രവർത്തനത്തിനുള്ള അവസരം ചെയ്ത് കൊടുക്കേണ്ട സർക്കാർ തന്നെ ഈരാറ്റുപേട്ട സിവിൽ സ്റ്റേഷന് തടസം നിൽക്കരുതെന്ന് തിരുവഞ്ചൂർ രാധാക്യഷ്ണൻ എം എൽ എ ആവശ്യപ്പെട്ടു. ഈരാറ്റുപേട്ട സെൻട്രൽ ജംഗ് ഷനിൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി നടത്തിയ വടക്കേക്കരയിൽ തീവ്രവാദ വിരുദ്ധ കേന്ദ്രമല്ലാ. മിനി സിവിൽ സ്റ്റേഷൻ മതി എന്നീ ആവശ്യം ഉയർത്തി നടത്തിയ വമ്പിച്ച ബഹുജന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ. ഈരാറ്റുപേട്ടയിലെ സർക്കാർ പുറമ്പോക്ക് Read More…

general

ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിന്റെ നവീകരിച്ച സ്കൂൾ ഹാൾ ഉദ്ഘാടനം ചെയ്തു

ഇരുമാപ്രമറ്റം: തലമുറകളുടെ വിജ്ഞാനദീപമായി പ്രശോഭിക്കുന്ന ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിന്റെ നവീകരിച്ച സ്കൂൾ ഹാൾ ഈസ്റ്റ് കേരള ഡയോസിസിന്റെ അഭിവന്ദ്യ തിരുമേനി വിഎസ് ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു. ഈസ്റ്റ് കേരള ഡയോസിസ് വൈദിക സെക്രട്ടറി പിസി മാത്തുക്കുട്ടി അച്ഛൻ വൈദിക സെക്രട്ടറി ടിജെ ബിജോയ് അച്ഛൻ, പാസ്റ്ററൽ ബോർഡ് സെക്രട്ടറി ജോസഫ് മാത്യു അച്ഛൻ ഈസ്റ്റ് കേരള ഡയോസിസ് സ്കൂൾ കോർപ്പറേറ്റ് മാനേജർ ജെസ്സി ജോസഫ് ,ഒ എസ് എ മഹാ ഇടവക Read More…

cherpunkal

സ്നേഹവീടിന്റെ താക്കോൽ കൈമാറി

ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ എസ് എസ് യൂണിറ്റും, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി ചെമ്പ്ലാവിൽ നിർമിച്ചു നൽകിയ സ്നേഹവീടിൻ്റെ താക്കോൽ കൈമാറ്റം നടത്തി. കോളജ് പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റ്യൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിന്ധു അനിൽകുമാർ, പഞ്ചായത്ത്‌ മെമ്പർ മാത്തുക്കുട്ടി ആന്റണി എന്നിവർ ചേർന്ന് ഗുണഭോക്താക്കളായ ബിജുവിനും കുടുംബത്തിനും താക്കോൽ കൈമാറി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജിബിൻ അലക്സ്,ഷെറിൻ ജോസഫ്, ചേമ്പ്ലാവ് ഗവണ്മെന്റ് യു പി സ്കൂൾ Read More…

general

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ബുധനാഴ്ച സ്വർണവില ഉയർന്നിരുന്നെങ്കിലും ഇന്നലെ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്ന് ഒരു പവന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46320 രൂപയാണ്. ഫെബ്രുവരി ആദ്യം മുതൽ തന്നെ സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാടുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി നിരക്ക് 5790 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില വിപണി വില 4790 Read More…

Accident

കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറും സ്കൂൾ ബസും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്

കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറും സ്കൂൾ ബസും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്. പരുക്കേറ്റ കാർ യാത്രക്കാരായ കാഞ്ഞിരപ്പള്ളി മണ്ണാറക്കയം സ്വദേശികൾ സുകുമാരി (80) ബാബുക്കുട്ടൻ (59) ഓമന (48) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ കൊല്ലം – തേനി ദേശീയ പാതയിൽ മുറിഞ്ഞുപുഴയ്ക്ക് സമീപമായിരുന്നു അപകടം.

kanjirappalli

ആനക്കല്ല് കുടിവെളള പദ്ധതിയ്ക്ക് തുടക്കമായി

കാഞ്ഞിരപ്പളളി: 25 ലക്ഷം രൂപ മുടക്കി നിർമിക്കുന്ന ആനക്കല്ല് കുടിവെളള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെസി ഷാജൻ നിർവഹിച്ചു. ആനക്കല്ല് ടൗണിൽ മരോട്ടിക്കൽ എം.ആർ ഉണ്ണി സൗജന്യമായി വിട്ടുനൽകിയ സ്ഥലത്താണ് കുടിവെള്ളപദ്ധതിയ്ക്കായി കുളം നിർമിക്കുന്നത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കക്കുഴി , ഡാനി ജോസ് , പഞ്ചായത്ത് അംഗങ്ങളായ ബിജു ചക്കാല, വി.എൻ രാജേഷ്, റിജോ വാളാന്തറ, Read More…