പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള അഖില കേരള സൈക്കിൾ പ്രയാണം കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും നോർത്ത് കേപ്പ് അൾട്രാ എൻഡുറൻസ് സൈക്ലിസ്റ്റുമായ ഫെലിക്സ് അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്തു. പെൺകുട്ടികൾ ഉൾപ്പെടെയുള്ള 21 വിദ്യാർത്ഥികളും 7 അധ്യാപകരുമടങ്ങുന്ന സംഘം കേരളത്തിലെ 14 ജില്ലകളിലൂടെ സഞ്ചരിച്ച് പരിസ്ഥിതി സംരക്ഷണം, വ്യായാമം, സൈക്കിൾ യാത്രയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ സന്ദേശങ്ങൾ വിവിധ വിദ്യാലയങ്ങളിലെത്തി കൈമാറും. പന്ത്രണ്ട് ദിവസങ്ങൾ കൊണ്ട് 1200 കിലോമീറ്റർ പിന്നിടുന്ന യാത്രയിൽ പ്രിൻസിപ്പൽ ഡോ. Read More…
Year: 2025
ഈരാറ്റുപേട്ട നഗരോത്സവത്തിൽ വൻ ജന തിരക്ക്
ഈരാറ്റുപേട്ട: നഗരസഭ പി.ടി.എം.എസ് ഓഡിറ്റോറിയ ത്തിലും ഗ്രൗണ്ടിലുംനടത്തുന്ന നഗരോൽസവത്തിൽ തിരക്കേറി. എല്ലാ ദിവ സവും വൻ തിരക്കാണ് അനു ഭവപ്പെടുന്നത്. വെള്ളിയാഴ്ച ആരംഭിച്ച നഗരോൽസവം ജനുവരി 5 ഞായറാഴ്ച അവസാനിക്കും. എല്ലാ ദിവസവും കലാപരിപാടി കൾ, കുട്ടികൾക്ക് കളിച്ചു രസിക്കാൻ കിഡ്സ് റൈഡുകൾ എന്നിവയുമുണ്ട്.
നഗരോത്സവ വേദിയിൽ സാംസ്കാരിക സമ്മേളനം
ഈരാറ്റുപേട്ട . നഗരസഭ നടത്തുന്ന നഗരോത്സവ വേദിയിൽ നടന്ന സാംസ്കാരിക സമ്മേളനം പ്രഭാഷകനും ഗാനനിരൂപനുമായ ഡോ.സജിത്ത് ഏവൂരേത്ത് ഉദ്ഘാടനം ചെയ്തു. കേരളത്തിന് എം.ടി എന്ന സാഹിത്യകാരൻ നൽകിയ സംഭാവനകൾ കേരളത്തിൻ്റെ സാംസ്കാരിക അടയാളങ്ങളാണെന്ന് അദ്ദേഹം പറഞ്ഞുചടങ്ങിൽ ഫെയ്സ് പ്രസിഡണ്ട് സക്കീർ താപി അധ്യക്ഷത വഹിച്ചു ലൈബ്രറി കൺവീനർ പി എം മുഹ്സിൻ സ്വാഗതം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ വി എം മുഹമ്മദ് ഇല്യാസ്, കെ.സുനിൽകുമാർ, നാസർ വെള്ളൂപ്പറമ്പിൽ, അനസ് Read More…
വേളാങ്കണ്ണിയിലേക്കും, ചെന്നൈയിലേക്കും ജനുവരി ഒന്നിന് ബസ് സർവ്വീസ് ആരംഭിക്കും: ഫ്രാൻസിസ് ജോർജ് എം.പി
വൈക്കം : വൈക്കത്ത് നിന്നും വേളാങ്കണ്ണിയിലേക്കും,ചെന്നൈയിലേക്കും പുതുതായി തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആരംഭിക്കുന്ന ബസ് സർവീസുകൾ 2025 ജനുവരി ഒന്നിന് ആരംഭിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.അറിയിച്ചു. ഇത് സംബന്ധിച്ച് തമിഴ്നാട് ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി എസ്.എസ്.ശിവശങ്കർ ഫോണിൽ വിളിച്ച് സംസാരിച്ചതായും എം.പി പറഞ്ഞു. രണ്ട് ബസുകളുടെയും റൂട്ടും,സമയവും,നിരക്കും പ്രഖ്യാപിച്ചു. ഇരു റൂട്ടുകളിലും അൾട്രാ ഡീലക്സ് ബസ് ആണ് സർവീസ് നടത്തുക. വൈക്കത്ത് നിന്ന് ചെന്നൈയിലേക്ക് 810 രൂപയും വേളാങ്കണ്ണിയിലേക്ക് 715 രൂപയും ആണ് നിരക്ക്. വൈക്കം- ചെന്നൈ Read More…
‘ജൂബിലി വർഷം 2025’ പാലാ രൂപതയിൽ തിരി തെളിഞ്ഞു
പാലാ : പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ച ജൂബിലി വർഷത്തിന്റെ രൂപതാതല ഉദ്‌ഘാടനം രൂപതയുടെ ഭദ്രാസനപള്ളിയിൽ വച്ച് പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ ഭദ്രാസനപള്ളി വികാരി റവ ഫാ ജോസ് കാക്കല്ലിൽ തിരി തെളിച്ചു ഉദ്‌ഘാടനം ചെയ്തു. 2025 ജൂബിലി ഈശോയുടെ തിരുപ്പിറവിയുടെ 2025 വർഷങ്ങളാണ്. ഈ ജൂബിലി വർഷം നമ്മുടെ അസ്തിത്വത്തിന്റെ മുൻപോട്ടുള്ള ജീവിതത്തിന്റെ Read More…
ഹോം ഓട്ടോമേഷൻ, ത്രീ ഡി ആനിമേഷൻ സാധ്യത പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ്
പാലാ : ഹോം ഓട്ടോമേഷനിലെയും ത്രീ ഡി ആനിമേഷനിലെയും സാധ്യതകൾ പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് സമാപിച്ചു. പാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ക്യാമ്പിൽ 96 കുട്ടികൾ പങ്കെടുത്തു. വീടുകളിലെ സുരക്ഷാ സംവിധാനം ഐ.ഒ.ടി. സാധ്യതകളിലൂടെ സാധ്യമാക്കുന്നതിന്റെ പ്രോട്ടോ ടൈപ്പുകൾ തയാറാക്കലാണ് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലെ പ്രോഗ്രാമിങ് വിഭാഗത്തിലെ കുട്ടികൾ പൂർത്തീകരിച്ച പ്രോജക്ട്. വീടുകളിലെ ഇലക്ട്രിക്-ഇലക്ട്രോണിക് ഉപകരണങ്ങൾ നിയന്ത്രിക്കാനും പാചകവാതക ചോർച്ച, തീപിടിത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈൽ Read More…
ആർത്തിരമ്പി ഓർമ്മതൻ വാസന്തം; അരുവിത്തുറ കോളേജിൽ മഹാ ജൂബിലി സംഗമം
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൻ്റെ അങ്കണത്തിൽ ആറു പതിറ്റാണ്ടിൻ്റെ ഓർമ്മകൾ ആർത്തിരമ്പിയ ഓർമ്മതൻ വാസന്തം വജ്ര ജൂബിലി മഹാ പൂർവ്വ വിദ്യാർത്ഥി സംഗമം പൂർവ്വ വിദ്യാർത്ഥി സാന്നിദ്ധ്യത്താൽ ശ്രദ്ധേയമായി. പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ഉദ്ഘാടനം കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും പത്തനംതിട്ട എംപിയുമായ ആൻ്റൊ ആൻ്റണി നിർവഹിച്ചു. തികഞ്ഞ ഗ്രാമന്തരീക്ഷത്തിൽ നിന്നും രാഷ്ട്രീയ സാമൂഹ്യ ശാസ്ത്ര സങ്കേതിക കായിക രംഗങ്ങളിലേക്ക് അനേകം പ്രതിഭകളെ സമ്മാനിച്ച അരുവിത്തുറ കോളേജ് രാജ്യത്തിന് മാതൃകയാണെന്ന് അദ്ധേഹം പറഞ്ഞു. കോളേജിന്റെ മുൻ Read More…
ഇടയാറ്റ് സ്വയംഭൂഃ ബാലഗണപതിക്ഷേത്രത്തിലെ തിരുവുത്സവം ഡിസംബർ 29, 30, 31 തീയതികളിൽ
പാലാ: ഇടയാറ്റ് സ്വയംഭൂഃ ബാലഗണപതിക്ഷേത്രത്തിലെ തിരുവുത്സവം 2024 ഡിസംബർ 29, 30, 31 ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ (1200 ധനു 14, 15, 16) താഴെ പറയുന്ന പരിപാടികളോടെ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഒന്നാം ഉത്സവം: 2024 ഡിസംബർ 29 (1200 ധനു 14) രാവിലെ 5.00 ന് : പള്ളിയുണർത്തൽ, 5.30 ന് നടതുറക്കൽ, നിർമ്മാല്യദർശനം. 5.45 ന് അഷ്‌ടാഭിഷേകം, 6.00 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം. 7.00 മുതൽ 10.30 വരെ വിശേഷാൽ Read More…
ഓലിയേക്കാട്ടിൽ അലക്സ് മാത്യു നിര്യാതനായി
പ്രവിത്താനം : ഓലിയേക്കാട്ടിൽ അലക്സ് മാത്യു (50)നിര്യാതനായി. ഭൗതികശരീരം നാളെ (ശനി) രാവിലെ 9 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ.
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ തിരുവഞ്ചൂർ സ്വദേശികളായ സബിൻ ജേക്കബ് ( 34) ജേക്കബ് മാത്യു ( 70) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ മണർകാട് ഭാഗത്ത് വച്ചായിരുന്നു അപകടം.