kottayam

ജനവാസ കേന്ദ്രങ്ങിലെ വന്യമ്യഗ ശല്യം തടയുവാൻ നടപടി സ്വീകരിക്കണം : ചെറുകിട കർഷക ഫെഡറേഷൻ

കോട്ടയം : ജനവാസകേന്ദ്രങ്ങളിൽ വന്യമൃഗശല്യം രൂക്ഷമായി മനുഷ്യന് ജീവാപായമുണ്ടാക്കുന്ന അവസ്ഥ പരിഹരിക്കാൻ സമഗ്രനയം രൂപവത്കരിക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന കമ്മറ്റി അധികാരികളോട് ആവശ്യപെട്ടു. ചെറുകിട കർഷകഫെ ഡറേഷൻ സംസ്ഥാന കമ്മറ്റി യോഗം സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് താഹ പുതുശേരി അദ്ധ്യക്ഷത വഹിച്ചു. അനിൽ കാട്ടാത്തു വാലയിൽ, പാപ്പച്ചൻ വാഴയിൽ, മനോജ് ജോസഫ് , പി.കെ സുലൈമാൻ , തുടങ്ങിയവർ പ്രസംഗിച്ചു.

kottayam

സംയുക്ത  കർഷക സമിതി കോട്ടയം ജില്ല കമ്മറ്റിയുടെ നേതൃത്തതിൽ  പ്രതിഷേധ മാർച്ചും ധർണ്ണയും

കോട്ടയം: ഡൽഹിയിലെ കർഷക സമരത്തിനിടയിൽ  യുവ കർഷകനെ  വെടിവെച്ചുകൊന്നതിൽ  പ്രതിഷേധിച്ചും  കേന്ദ്ര  ഗവണ്മെന്റ്  കർഷകർക്ക്  കഴിഞ്ഞ  10 വർഷമായി  നൽകിയ  വാഗ്ദാനങ്ങൾ  പലിക്കണമെന്നാവശ്യപ്പെട്ട്  സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ  കോട്ടയം  ഹെഡ് പോസ്റ്റ്  ഓഫിസ്  മാർച്ചും  ധർണ്ണയും  നടത്തി.   ഇ എം ദാസപ്പൻ അധ്യക്ഷത വഹിച്ച  സമരം പ്രൊഫ .എം ടി ജോസഫ്  ഉദ്ഘാടനം ചെയ്തു  കെ എം രാധാകൃഷ്ണൻ, കെ പി ജോസഫ്, അഡ്വ. ജോസഫ്  ഫിലിപ്പ്, E S ബിജു,മാത്തച്ചൻ പ്ലാത്തോട്ടം, കെ Read More…

kottayam

റെയിൽ രംഗത്തെ സഹസ്രകോടി വികസനത്തിനൊപ്പം നാല് റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണം നാളെ തുടങ്ങും

കോട്ടയം: കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ആയിരം കോടിയോളം രൂപയുടെ വികസനം റെയിൽവേയുമായി ബന്ധപ്പെട്ട് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നടപ്പിലാക്കിയതിനൊപ്പം നാല് റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾക്കും തുടക്കമാകുന്നു. റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ചു. കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂർ റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിനാണ് തുടക്കം. കൂരീക്കാടിന് 36.89 കോടി, കടുത്തുരുത്തിക്ക് 19.33 കോടി, കുറുപ്പന്തറയ്ക്ക് 30.56 കോടി, കോതനെല്ലൂരിൽ സ്ഥലം ഏറ്റെടുക്കലിന് അഞ്ച് Read More…

kottayam

തോമസ് ചാഴികാടന്റെ വിജയം സുനിശ്ചിതം

കോട്ടയം: പാർലമെന്റിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയം സുനിശ്ചിതമാണെന്നും കോട്ടയം മണ്ഡലത്തിലും കേരളത്തിൽ എമ്പാടും മതേതരവും, വികസനോത്മകവുമായി നിലപാടിൽ മുന്നോട്ടുപോകുന്ന ഇടതുപക്ഷ മുന്നണി വൻവിജയം നേടുമെന്നും, ഇന്ന് പ്രഖ്യാപിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെയും ബിജെപിയുടെയും സീറ്റുകൾ ഇടതുപക്ഷ മുന്നണി പിടിച്ചെടുത്തു. ഇടതുപക്ഷ മുന്നണിക്കുള്ള വമ്പിച്ച ജനപിന്തുണയുടെ സാക്ഷ്യപത്രമാണ് ഇതെന്നും സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. എം. പി. എന്ന നിലയിൽ എല്ലാ തലത്തിലും 100% വിജയിച്ച Read More…

kottayam

ഫിലിം ആക്റ്റിംഗ് കോഴ്സ് ദർശനയിൽ

കോട്ടയം: ചിത്രദർശന ഫിലിം സൊസൈറ്റിയുടെ നേതൃത്ത്വത്തിൽ ദർശന സാംസ്കാരികകേന്ദ്രത്തിൽ വെച്ച് മൂന്നു മാസത്തെ ഫിലിം ആക്റ്റിംഗ് കോഴ്സ് ആരംഭിക്കുന്നു. മാർച്ച് മാസം ആദ്യവാരം ക്ലാസുകൾ ആരംഭിക്കും. സിനിമ മേഖലയിലുള്ള പ്രശസ്തർ ക്ലാസ്സുകൾക്കു നേതൃത്വം നൽകും. ഫിലിം ആർട്ടിസ്റ് ഡേറ്റ ബാങ്കിൽ പങ്കെടുക്കുന്നവരുടെ പേരുകൾ രജിസ്റ്റർ ചെയ്യുന്നതായിരിക്കും. താല്പര്യമുള്ളവർ ഉടൻതന്നെ ബന്ധപ്പെടുക. 9188520400, 9447008255.

kottayam

അങ്കണവാടികളിൽ ഇനി പുകയില്ലാത്ത അടുക്കളകൾ; ‘അങ്കൺജ്യോതി’ പദ്ധതിക്ക് കോട്ടയം ജില്ലയിൽ തുടക്കം

കോട്ടയം: സീറോ കാർബൺ അങ്കണവാടികൾ എന്ന ലക്ഷ്യവുമായി അങ്കണവാടികളിൽ പുകയില്ലാത്ത അടുക്കളകൾ ഒരുക്കാൻ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ”അങ്കൺ ജ്യോതി” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഊർജ സംരക്ഷണ ഉപകരണ വിതരണവും വെളിയന്നൂർ ഗവൺമെന്റ് എൽ.പി.സ്‌കൂൾ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടികളിൽ ഉപയോഗിക്കുന്ന പാചക ഉപകരണങ്ങൾ സൗരോർജ സഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണങ്ങളാക്കി മാറ്റി അതുവഴി ഊർജസംരക്ഷണവും കാർബൺ അടക്കമുള്ള വാതകങ്ങളുടെ Read More…

kottayam

ഫെബ്രുവരി 22ന് കോട്ടയത്ത് പട്ടയമേള; മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായി സംഘാടകസമിതി രൂപീകരിച്ചു

കോട്ടയം: ഫെബ്രുവരി 22ന് നടക്കുന്ന കോട്ടയം ജില്ലയിലെ പട്ടയമേളയുടെ വിജയത്തിനായി സഹകരണ-തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ സംഘാടകസമിതി രൂപീകരണയോഗം ചേർന്നു. 22ന് ഉച്ചയ്ക്കു മൂന്നുമണിക്ക് പട്ടയവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. തുടർന്ന് അന്നേദിവസം കെ.പി.എസ്. മേനോൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ കോട്ടയം ജില്ലയിലെ പട്ടയവിതരണം സഹകരണ-തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യാതിഥി ആയിരിക്കും. Read More…

kottayam

സപ്ലൈകോയിലെ അവശ്യ സാധനങ്ങളുടെ വിലവർദ്ധിപ്പിച്ച പിണറായി സർക്കാരിനെതിരെ NDA കോട്ടയം മണ്ഡലം കമ്മിറ്റി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

കോട്ടയം:സപ്ലൈകോയിലെ അവശ്യ സാധനങ്ങളുടെ വിലവർദ്ധിപ്പിച്ച പിണറായി സർക്കാരിനെതിരെ NDA കോട്ടയം മണ്ഡലം കമ്മിറ്റി താലൂക്ക് സപ്ലൈ ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കേന്ദ്ര സർക്കാർ വിലക്കയറ്റം നിയന്ത്രിക്കാൻ കിലോയ്ക്ക് 29 രൂപ നിരക്കിൽ ഭാരത് അരി വിതരണം ചെയ്യുമ്പോൾ പിണറായി സർക്കാർ പാവപ്പെട്ടവർക്ക് കേരളത്തിലെ സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന ആവശ്യ സാധാനങ്ങളുടെ സബ്സിഡി പൂർണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്നും പാവപ്പെട്ടവരുടെ നെഞ്ചത്തിക്കുന്ന ഇത്തരം നടപടികളിൽ നിന്ന് പിണറായി പിന്തിരിഞ്ഞില്ലെങ്കിൽ വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് ഉദ്ഘാടനം Read More…

kottayam

വന്യജീവി ആക്രമണങ്ങൾ : അടിയന്തര പരിഹാരം ഉണ്ടാക്കണം – കെ സി വൈ എൽ കോട്ടയം അതിരൂപത സമിതി

മലയോര മേഖലയിൽ വന്യജീവികളുടെ ആക്രമണത്തിൽ ആൾനാശം, കൃഷിനാശം, വളർത്തു മൃഗങ്ങളുടെ നാശം ഉണ്ടാകുന്നു എന്നത് ദീർഘനാളത്തെ പരാതിയാണ്. എന്നാൽ ഈ പരാതികളെ ഒറ്റപ്പെട്ട പരാതികളായി മാത്രം പരിഗണിച്ച് കാറ്റിൽ പറത്തുന്ന സർക്കാരിൻറെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്ന് കെ സി വൈ എൽ കോട്ടയം അതിരൂപത സമിതി. ഈ അടുത്ത നാളുകളിൽ മലയോര മേഖലകളിൽ ഉണ്ടായ സംഭവങ്ങൾ വേദനാജകരമാണ് എന്നും മലയോര മേഖലയിലെ ജനങ്ങൾക്ക് കോട്ടയം അതിരൂപതയുടെ യുവജന പ്രസ്ഥാനമായ ക്നാനായ കാത്തലിക് യൂത്ത് ലീഗും സമ്പൂർണ്ണ Read More…

kottayam

കോട്ടയത്ത് ഫ്രാൻസീസ് ജോർജ് യു ഡി എഫ് സ്ഥാനാർത്ഥി

കോട്ടയം: കേരളാ കോൺഗ്രസ് നേതാവ് കെ ഫ്രാൻസീസ് ജോർജ് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. കോട്ടയത്ത് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ തിങ്ങി നിറഞ്ഞ മാധ്യമപ്രവർത്തകരുടേയും പാർട്ടി പ്രവർത്തകരുടെ സാന്നിധ്യത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കേരളാ കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക ചെയർമാൻ പരേതനായ കെ എം ജോർജിൻ്റെ മകനാണ് അറുപത്തെട്ടുകാരനായ ഫ്രാൻസീസ് ജോർജ്. രണ്ടു തവണയായി പത്തു വർഷം ഇടുക്കിയിൽ നിന്ന് ലോക്സഭാംഗമായിരുന്ന Read More…