kottayam

കോട്ടയം പാർലമെന്റ് നിയോജകമണ്ഡലത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച നിരീക്ഷകർ എത്തി

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം പാർലമെന്റ് നിയോജകമണ്ഡലത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച നിരീക്ഷകർ എത്തി. മൻവേഷ് സിങ് സിദ്ദുവാണ് പൊതുനിരീക്ഷകൻ. ഗൗതമി സാലിയാണ് പൊലീസ് നിരീക്ഷക. വിനോദ് കുമാറാണ് ചെലവ് നിരീക്ഷകൻ. പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ധുവും പൊലീസ് നിരീക്ഷക ഗൗതമി സാലിയും വരണാധികാരിയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലാണ് നിരീക്ഷകരുടെ താമസം.

kottayam

അക്ഷര നഗരിയിൽ ആവേശപൂത്തിരി കത്തിച്ച് യു ഡി എഫ് റോഡ് ഷോ

കോട്ടയം :അക്ഷര നഗരിയെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ച് യുഡിഎഫ് കോട്ടയം മണ്ഡലം റോഡ് ഷോ. മാലയിട്ടും പടക്കം പൊട്ടിച്ചുമാണ് വോട്ടർമ്മാർ സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിനെ വരവേറ്റത്. കോട്ടയം മണ്ഡലം റോഡ് ഷോ ചുങ്കം കവലയിൽ യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ചുങ്കം കവലയിൽ നിന്ന് തുടങ്ങി വാരിശ്ശേരി തൂത്തൂട്ടി മേൽപ്പാലം സംക്രാന്തി പ്ലാക്കിൽ പടി , കാഞ്ഞിരപ്പള്ളി പ്പടി വഴി മോസ്കോ Read More…

kottayam

പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം തുടങ്ങി

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ പോളിങ് ഉദ്യോസ്ഥർക്കുള്ള ആദ്യഘട്ടപരിശീലനം തുടങ്ങി. ഏപ്രിൽ 4,5 തിയതികളിൽ പരിശീലനം തുടരും. പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കുമുള്ള പരിശീലനമാണ് ഇപ്പോൾ നടക്കുന്നത്. രാവിലെ പത്തുമണി മുതൽ ഒരുമണി വരെയും രണ്ടുമണി മുതൽ അഞ്ചുമണി വരെയുമുള്ള രണ്ടു ബാച്ചുകളിലായാണ് പരിശീലനം. 50 ഉദ്യോഗസ്ഥർ വീതമുള്ള ബാച്ചുകളിലായി തിരിച്ച് ഒൻപതു നിയോജകമണ്ഡലങ്ങളിലായിട്ടാണ് പരിശീലനം. കോട്ടയം നിയോജകമണ്ഡലത്തിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നടക്കുന്ന സി.എം.എസ്. കോളജിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. Read More…

kottayam

അഡ്വ.കെ. ഫ്രാൻസിസ് ജോർജ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു

കോട്ടയം : കോട്ടയത്തിൻ്റെ കോട്ട കാക്കുവാൻ യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ആയിരക്കണക്കിന് പ്രവർത്തകരുടെ ആർപ്പുവിളികളെ സാക്ഷിയാക്കി യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ഓഫീസിൽ നിന്നും യാത്ര തിരിച്ച സ്ഥാനാർഥി യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ,ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് Read More…

kottayam

തോമസ് ചാഴികാടൻ എംപിയുടെ ഇടപെടൽ; വൈദീകർക്കും സന്യസ്തർക്കും തെരഞ്ഞെടുപ്പ് ജോലിയിൽ ഇളവ്

കോട്ടയം: തോമസ് ചാഴികാടൻ എംപിയുടെ ഇടപെടൽ ഫലം കണ്ടു. വൈദീകരെയും കന്യാസ്ത്രീകളെയും തെരഞ്ഞെടുപ്പ് ജോലികളിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കി. കമ്മീഷന്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായി തോമസ് ചാഴികാടൻ എംപി പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് ജോലിയിൽ നിന്നും വൈദീകരെയും കന്യാസ്ത്രീകളെയും ഒഴിവാക്കിയ നടപടി കമ്മീഷൻ പിൻവലിച്ചിരുന്നു. ഇതിനെതിരെ തോമസ് ചാഴികാടൻ എം പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കേണ്ടതിനാൽ ഇവർക്ക് ഇളവു നൽകണമെന്നായിരുന്നു എംപി ആവശ്യപ്പെട്ടത്. ഇതാണ് കമ്മീഷൻ ഇപ്പോൾ അംഗീകരിച്ചത്.

kottayam

ജനമനസ്സുകൾ കീഴടക്കി യു ഡി എഫ് റോഡ് ഷോ; വൈക്കം, പിറവം മണ്ഡലങ്ങളിൽ ആവേശോജ്ജ്വല സ്വീകരണം

കോട്ടയം : കോട്ടയം പാർലമെൻറ് മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ കെ ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ക്രമീകരിച്ചിരിക്കുന്ന റോഡ് ഷോയ്ക്ക് വൈക്കം മണ്ഡലത്തിൽ തുടക്കം കുറിച്ചു. നൂറു കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ കല്ലറ പുത്തൻ പള്ളി കവലയിൽ നിന്നും ആരംഭിച്ച റോഡ് ഷോ കല്ലറ ,പെരുംതുരുത്ത്, മറ്റം, ഇടയാഴം, ഹോസ്പിറ്റൽ ജംഗ്ഷൻ, ബണ്ട് റോഡ് ജംഗ്ഷൻ ,അച്ചിനകം വഴി അംബിക മാർക്കറ്റ് ജംഗ്ഷനിലെത്തുമ്പോൾ വേനൽച്ചൂടിനെ Read More…

kottayam

അഡ്വ.കെ ഫ്രാൻസിസ് ജോർജിന് ചാണ്ടി ഉമ്മനെക്കാളും കൂടുതൽ ഭൂരിപക്ഷം നൽകണം: മറിയാമ്മ ഉമ്മൻ

കോട്ടയം : കോട്ടയം പാർലമെൻ്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിനെ ചാണ്ടി ഉമ്മൻ എം എൽ എയെക്കാളും കൂടുതൽ ഭൂരിപക്ഷം നൽകി വിജയിപ്പിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പത്നി മറിയാമ്മ ഉമ്മൻ. കൂരോപ്പട മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മറിയാമ്മ ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ പകരക്കാരിയായിട്ടാണ് ഈ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത് .അദ്ദേഹം സൃഷ്ടിച്ച ശൂന്യത എല്ലാവരുടെയും ഉള്ളിലുണ്ട്. നാട്ടുകാർക്ക് ജൂനിയർ ഉമ്മൻ ചാണ്ടിയെ തന്നിട്ടാണ് അദ്ദേഹം Read More…

kottayam

തുഷാര്‍ വെള്ളാപ്പള്ളി ഏപ്രില്‍ മൂന്നിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും.

കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി ഏപ്രില്‍ മൂന്നിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് 12 മണിക്ക് എന്‍ഡിഎ-യുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ക്കൊപ്പം എത്തിയാകും തുഷാര്‍ പത്രിക സമര്‍പ്പിക്കുക. ഏപ്രില്‍ നാലു വരെയാണ് പത്രിക സമര്‍പ്പണത്തിനുള്ള സമയം. തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായി ഇതിനകം തന്നെ ആരംഭിച്ച തുഷാര്‍ വെള്ളാപ്പള്ളിയുടെ വിവിധ മണ്ഡലം കണ്‍വന്‍ഷനുകള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. എന്‍ഡിഎയുടെ സംസ്ഥാന ദേശീയ നേതാക്കള്‍ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കുമെന്ന് എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ ജി ലിജിന്‍ ലാല്‍ അറിയിച്ചു. Read More…

kottayam

വൈക്കത്തിൻ്റെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി യു ഡി എഫ് സ്ഥാനാർഥി; പര്യടനം കൂടുതൽ ആവേശത്തിലേക്ക്

കോട്ടയം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജ് വൈക്കം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ഉദയനാപുരം ഖാദി യൂണിറ്റിൽ എത്തിയ സ്ഥാനാർഥി തൊഴിലാളികളുമായി സൗഹൃദ സംഭാഷണം നടത്തി.തുടർന്ന് മോനാട്ടുമനയിലെത്തിയ സ്ഥാനാർഥിയെ ശബരിമല മുൻ മേൽശാന്തി കൃഷ്ണൻ നമ്പൂതിരി സ്വീകരിച്ചു. അസീസി അസംപ്ഷൻ കോൺവെൻറ്, വല്ലകം സെൻറ് മേരീസ് പള്ളി, കക്കാ വ്യവസായ സഹകരണ സംഘം പള്ളിപ്രത്തുശേരി എന്നിവിടങ്ങൾ സന്ദർശിച്ചു. ഉദയനാപുരം കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട് ആയിരുന്ന വൈക്കം ദേവരാജൻ , മുതിർന്ന കേരള Read More…

kottayam

കേജരിവാളിന്റെ അറസ്റ്റ് മോദി സർക്കാരിന്റെ പകപോക്കൽ : തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്ത ബിജെപി സർക്കാരിന്റെ കിരാതമായ പകപോക്കൽ രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തെ കളങ്കിതമാക്കിയിരിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കുറ്റപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ കുടുക്കി അധികാരത്തിൽ തുടരുവാനുള്ള മോദിയുടെ വ്യാമോഹം ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ അനുവദിക്കല്ലെന്നും വരാൻ പോകുന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ ജനാധിപത്യം പുനസ്ഥാപിക്കാൻ ജനങ്ങൾ സജ്ജരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ Read More…