general

എൻഎസ്എസ് ക്യാമ്പ് സമാപിച്ചു

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ 27 ന് സമാപിച്ചു. സമാപന സമ്മേളനം പിടിഎ പ്രസിഡന്റ് സനിൽ കെ റ്റി യുടെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുലോചന സുരേഷ് ഉദ്ഘാടനം ചെയ്തു. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിനെതിരെയുള്ള പ്രചരണങ്ങൾ, ജല സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ക്ലാസുകളും , പച്ചക്കറി തോട്ട നിർമ്മാണം, അനാഥാലയ സ്നേഹ സന്ദർശനം, ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റ് ക്ലാസ്, എക്സൈസ് Read More…

aruvithura

‘ഓർമ്മതൻ വാസന്തം’ വരവേൽക്കാൻ അരുവിത്തുറ കോളേജ് ഒരുങ്ങി; വജ്ര ജൂബിലി മഹാ പൂർവ്വ വിദ്യാർത്ഥി സംഗമം ഞായറാഴ്ച നടക്കും

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് മഹാ പൂർവ്വ വിദ്യാർത്ഥി സംഗമം ഓർമ്മതൻ വാസന്തത്തെ വരവേൽക്കാൻ കലാലയം ഒരുങ്ങി. പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ഉദ്ഘാടനം 29-ാം തിയതി ഞായറാഴച്ച 10.30 ന് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും പത്തനംതിട്ട എംപിയുമായ ആൻ്റൊ ആൻ്റണി നിർവഹിക്കും. കോളേജിന്റെ മുൻ പ്രിൻസിപ്പലും ഷംഷബാദ് രൂപത സഹായ മെത്രാനുമായ മാർ ജോസഫ് കൊല്ലംപറമ്പിൽ ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. കോളേജ് മാനേജർ വെരി റവ ഫാ. സെബാസ്റ്റ്യൻ Read More…

announcemennt

ആർ.ടി.ഒ. ഫയൽ തീർപ്പാക്കൽ അദാലത്ത്

കോട്ടയം: അപേക്ഷകൾ തീർപ്പാക്കാനായി കോട്ടയം ആർ.ടി. ഓഫീസിൽ അദാലത്ത് സംഘടിപ്പിക്കുന്നു. നവംബർ 31 വരെ കോട്ടയം ട്രാൻസ്‌പോർട്ട് ഓഫീസിൽ സമർപ്പിച്ച നാളിതുവരെ തീർപ്പാകാത്ത അപേക്ഷകളിൽ തുടർനടപടിയെടുക്കാനാണ് അദാലത്ത്. ജനുവരി എട്ട്, ഒമ്പത്, 10 തീയതികളിൽ കോട്ടയം ആർ.ടി. ഓഫീസിലാണ് ഫയൽ തീർപ്പാക്കൽ അദാലത്ത് നടക്കുക. വാഹന ഉടമകൾ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആർ.ടി.ഒ. അറിയിച്ചു.

Main News

മൻമോഹൻ സിങിന് രാജ്യത്തിന്റെ ആദരാ‌ഞ്ജലി; സംസ്കാരം നാളെ

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. മരണവിവരം അറിഞ്ഞ് ബെലഗാവിയിലെ കോണ്‍ഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കള്‍ ദില്ലിയിലേക്കെത്തി. പുലർച്ചയോടെ ദില്ലിയിലെത്തിയ രാഹുല്‍ ഗാന്ധിയും മല്ലികാർജുന്‍ ഖർഗെയും കെ.സി വേണുഗോപാലും അടക്കമുള്ള നേതാക്കള്‍ വീട്ടിലെത്തി ആദമരമർപ്പിച്ചു. ദില്ലിയിലുള്ള സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മരണവിവരം അറിഞ്ഞ് ആശുപത്രിയിലും പിന്നീട് വസതിയിലും എത്തിയിരുന്നു. വിദേശത്തുള്ള മകള്‍ മടങ്ങിയെത്തിയ ശേഷം ശനിയാഴ്ച സംസ്കാരം നടക്കും. എഐസിസി ആസ്ഥാനത്തും പൊതുദ‍ർശനമുണ്ടാകും. രാജ്യത്ത് സർക്കാ‍ർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. Read More…

poonjar

എം ടി അനുസ്മരണം ;എ.ടി.എം ലൈബ്രറി പൂഞ്ഞാർ

പൂഞ്ഞാർ :പൂഞ്ഞാർ ശ്രീ അവിട്ടംതിരുനാൾ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഇന്ന് (വെള്ളി) 4.30 PMന് ലൈബ്രറി അങ്കണത്തിൽ മലയാളത്തിന്റെ കാലാതിവർത്തിയായ യുഗ പ്രഭാവൻ ശ്രീ എം ടി യെ അനുസ്മരിക്കുന്നു. അനുസ്മരണയോഗത്തിൽ ബി രമേഷ് ( കൺവീനർ കലാസൂര്യ പൂഞ്ഞാർ) അദ്ധ്യക്ഷ വഹിക്കും. വികെ ഗംഗാധരൻ ( സെക്രട്ടറി എടിഎം ലൈബ്രറി) സ്വാഗതം ആശംസിക്കും. ഡോ. റോയ് തോമസ് ( ടീച്ചർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വെച്ചൂച്ചിറ ) അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. റോയ് Read More…

erattupetta

കെ.എസ്.ആർ.ടി.സി ഡിപ്പോയോടുള്ള അവഗണന: വെൽഫെയർ പാർട്ടി രാപ്പകൽ സമരം ശ്രദ്ധേയമായി

ഈരാറ്റുപേട്ട: ഭരണകൂട-ഉദ്യോഗസ്ഥ ഗൂഢാലോചനയിൽ കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ഡിപ്പോയെ തകർക്കാനുള്ള നീക്കത്തിനെതിരെ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ഒരു മാസം നീണ്ട കെ.എസ്.ആർ.ടി.സി ഡിപ്പോ സംരക്ഷണ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രാപ്പകൽ സമരം ശ്രദ്ധേയമായി. ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോക്കു മുന്നിൽ വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച സമരം പിറ്റേന്ന് രാവിലെ എട്ട് മണിയോടെയാണ് സമാപിച്ചത്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖർ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ കൗൺസിൽ അംഗം സണ്ണി മാത്യു Read More…

obituary

വലിയവീട്ടിൽ മുക്കാലടിയിൽ തോമസ് വീഡൻ (അച്ഛൻകുഞ്ഞ്) നിര്യാതനായി

അരുവിത്തുറ :കൊണ്ടൂർ  വലിയവീട്ടിൽ മുക്കാലടിയിൽ തോമസ് വീഡൻ (അച്ഛൻകുഞ്ഞ്-69) (25-12-2024) നിര്യാതനായി. ഭാര്യ: കോഴഞ്ചേരി കല്ലുവെട്ടാങ്കുഴി സൂസി. മക്കൾ: ജിൻസി (യുകെ), ജോർജ് തോമസ് (ഓസ്‌ട്രേലിയ). മരുമക്കൾ: ബിനോ ഓടക്കൽ മീനച്ചിൽ, രശ്മി തിരുവനന്തപുരം. ഭൗതീകശരീരം 28-12-2024 ശനിയാഴ്ച രാവിലെ 7 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രൂഷകൾ (28-12-2024) ശനിയാഴ്ച വൈകുന്നേരം 4.00 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

cherpunkal

ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോനാ പള്ളിയിൽ ഉണ്ണി മിശിഹായുടെ ദർശന തിരുനാൾ

ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോന പള്ളിയിൽ ഉണ്ണി മിശിഹായുടെ ദർശന തിരുനാൾ ഡിസംബർ 25 മുതൽ ജനുവരി 2 വരെ തീയതികളിൽ നടക്കും. ഡിസംബർ 26 ന് രാവിലെ 5:30, 6:30, 7:15നും വി. കുർബാന. ഡിസംബർ 27ന് രാവിലെ 5 30,, 6:30, 7 15, 8:45, വൈകിട്ട് 5:00 ന് എന്നീ സമയങ്ങളിൽ വി. കുർബാന ഉണ്ടായിരിക്കും. ഡിസംബർ 28 ശനിയാഴ്ച രാവിലെ 5 30, 6 30, 7:15 നും വി. കുർബാന തുടർന്ന് Read More…

general

സ്മൃതിപഥത്തിലേക്ക് ആദ്യത്തെ വിലാപയാത്ര; എം.ടിക്ക് മലയാളം ഇന്ന് വിട നല്‍കും

മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം ടി വാസുദേവന്‍ നായരുടെ സംസ്‌കാരം വൈകീട്ട് 5 മണിക്ക് നടക്കും. ‘കാറ്റത്ത് ഒരു തിരിനാളം അണഞ്ഞു പോകുന്നതു പോലെ മരിക്കാനാണ് എനിക്കാഗ്രഹം’–മരണമെന്ന സത്യത്തെക്കുറിച്ച് ഇത്രയും ലളിതമായി പറഞ്ഞ കഥാകാരന്റെ സംസ്കാരം നടക്കുന്നത് മാവൂർ റോഡിലെ ‘സ്മൃതിപഥം’ എന്നു പേരിട്ട് പുതുക്കി പണിത പൊതുശ്മശാനത്തിൽ. ശ്മശാനം പുതുക്കി പണിതിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. അവിടേക്കുള്ള ആദ്യ വിലാപയാത്ര എംടിയുടേതാണ്. മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ എം ടിയെ അവസാനമായി ഒരുനോക്കുകാണാന്‍ കോഴിക്കോട്ടെ വീട്ടിലെത്തി. എംടിയുടെ Read More…

general

പാലയൂർ പള്ളിയിലെ പോലീസ് ഗുണ്ടായിസം ഗൂഢാലോചന: കത്തോലിക്ക കോൺഗ്രസ്

പാലയൂർ പള്ളി കോമ്പൗണ്ടിൽ രാത്രി 9 മണിക്ക് കരോൾ തടഞ്ഞ പോലീസ് ഗുണ്ടായിസം അപലപനീയവും നിയമവിരുദ്ധവുമാണ്. നാനാജാതി മതസ്ഥർ ഒന്നിച്ച് ആഘോഷമാക്കുന്ന ക്രിസ്തുമസ് ദിനങ്ങളിൽ സംഘർഷം ഉണ്ടാക്കാനും മതപരമായ വേലിക്കെട്ടുകൾ ഉണ്ടാക്കാനും ഉള്ള ഗൂഢമായ ശ്രമങ്ങൾ ഈ ക്രിസ്തുമസ് നാളുകളിൽ ഉണ്ടായതായി സംശയിക്കേണ്ടിയിരിക്കുന്നു. അതിന് പോലീസ് അധികാരികൾ ശ്രമിക്കുന്നു എന്നത് ഞെട്ടിക്കുന്നതാണ്. കേരള സമൂഹം ഒന്നായി കൊണ്ടാടുന്ന ആഘോഷങ്ങളെ മതപരമായ ആഘോഷമാക്കി സമൂഹത്തിൽ അകൽച്ച ഉണ്ടാക്കാനുള്ള വർഗ്ഗീയ ശക്തികളുടെ തന്ത്രങ്ങളിൽ കേരളം വീണു പോകരുത്. സീറോ മലബാർ Read More…