പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കുന്നോന്നി ഹരിജൻ വെൽഫെയർ സ്കൂളിൽ രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. പ്രീ പ്രൈമറി സ്കൂൾ ഉൾപ്പെടെ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൻ്റെ വരാന്തയിൽ മധ്യ കുപ്പികൾ പൊട്ടിച്ചിടുകയും മലമൂത്ര വിസർജ്ജനം നടത്തുകയും ചെയ്തു.
സമഗ്ര ശിക്ഷാ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി വർണ്ണക്കൂടാരം മാതൃക പ്രീ പ്രൈമറി സ്കൂളിന്റെ പണി പൂർത്തികരിച്ച് മാസങ്ങൾക്ക് മുമ്പാണ് ഉദ്ഘാടനം കഴിഞ്ഞത്. സ്കൂളിന് പല വിധ നാശനഷ്ടങ്ങൾ ഉണ്ടാക്കി. മതിയായ സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാത്തതാണ് സാമൂഹ്യ വിരുദ്ധരുടെ ശല്യം കാരണമായത്.
സിസി ടിവി ഉൾപ്പെടെ മതിയായ സുരക്ഷ കമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് പി.റ്റി.എ ആവശ്യപ്പെട്ടു. വാർഡ് മെമ്പർ ബീന മധുമോൻ സ്ഥലം സന്ദർശിച്ചു സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.