general

സർക്കാർ പദ്ധതികളിൽ കേന്ദ്ര വിഹിതം മറച്ചുവെക്കുന്നു : അഡ്വ.ഷോൺ ജോർജ്

സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളിൽ കേന്ദ്ര സർക്കാരിന്റെ പങ്കാളിത്തത്തെയും സംഭാവനകളെയും മറച്ചുവെക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നതായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജ് ആരോപിച്ചു.

ഇടമറുക് സർക്കാർ ആശുപത്രിയുടെ രണ്ട് കോടി ഇരുപത് ലക്ഷം രൂപ ചിലവിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടന വേദിയിലാണ് ഷോൺ ജോർജ് ആരോപണം ഉന്നയിച്ചത്.

നാഷണൽ ഹെൽത്ത് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പുതിയ ഒ.പി. ബ്ലോക്കിൽ ഒന്നരക്കോടി രൂപയിലധികവും കേന്ദ്ര സർക്കാർ വിഹിതമായി ലഭിച്ച പണമാണ്.

എങ്കിലും ഉദ്ഘാടന വേളയിലോ ഉദ്ഘാടന നോട്ടീസിലോ എവിടെയും ബഹു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെയോ കേന്ദ്ര സർക്കാരിന്റെയോ പേര് പോലും പരാമർശിക്കാത്തതും ഉദ്ഘാടന പരിപാടിയിൽ പ്രധാനമന്ത്രിയുടെ ചിത്രം പോലും ഉൾകൊള്ളിക്കാത്തതും മര്യാദ അല്ലെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ പണം ഉപയോഗിച്ച് ടെൻഡർ നടത്തിയിട്ടുള്ള ജലജീവൻ മിഷന്റെ ഒരു പഞ്ചായത്ത് തല പരിപാടിയിലും കേന്ദ്ര സർക്കാരിൻറെ പദ്ധതിയെ സംബന്ധിച്ച് പരാമർശിക്കാത്തതും അങ്ങേയറ്റം മോശകരമായ കാര്യമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാപഞ്ചായത്ത് അംഗം ഷോൺ ജോർജ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *